കനത്തമഴയ്ക്ക് സാധ്യത; കക്കയം അണക്കെട്ട് ഇന്ന് ഉച്ചയ്ക്ക് തുറക്കും
Kerala Weather
കനത്തമഴയ്ക്ക് സാധ്യത; കക്കയം അണക്കെട്ട് ഇന്ന് ഉച്ചയ്ക്ക് തുറക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th October 2018, 8:48 am

കോഴിക്കോട്: കക്കയം അണക്കെട്ടിലെ ഷട്ടറുകള്‍ ഇന്ന് തുറക്കുമെന്ന് ജില്ലാ ഭരണകൂടം. ഉച്ചയ്ക്ക് 2 മണിക്കായിരിക്കും അണക്കെട്ട് തുറക്കുക.

അണക്കെട്ടിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാഭരണകൂടം അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് മുതല്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. മറ്റന്നാള്‍ ഇടുക്കിയിലും മലപ്പുറത്തും റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു.

ALSO READ: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു; ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത

കനത്ത കാറ്റ് വീശുന്നതിനാല്‍ ഇന്നുമുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. റെഡ് അലര്‍ട്ടും യെല്ലോ അലര്‍ട്ടും ഉള്ള സാഹചര്യത്തില്‍ മലയോര മേഖലകളിലേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്നും അധികൃതരുടെ മുന്നറിയിപ്പുണ്ട്.

അതേസമയം ഇടുക്കിയില്‍ കനത്ത മഴയ്ക്കും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി അടക്കമുള്ള അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി രാവിലെ പത്തുമണിക്ക് ജില്ലയില്‍ അവലോകന യോഗം ചേരുന്നുണ്ട്.

WATCH THIS VIDEO: