സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡില്‍ പുതുതായി സൈനിങ് നടത്തിയ താരമാണ് ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാം. താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ബ്രസീല്‍ സൂപ്പര്‍ താരം കക്ക.
മികച്ച ക്വാളിറ്റിയുള്ള താരമാണ് ബെല്ലിങ്ഹാമെന്നും എല്ലായിപ്പോഴും മികച്ച പൊസിഷനില്‍ കളിക്കുന്ന താരത്തിന് റയല്‍ മാഡ്രിഡ് ഫാന്‍സിനെ സന്തോഷിപ്പിക്കാനാകുമെന്നും കക്ക പറഞ്ഞു. മാഡ്രിഡ് എക്‌സ്ട്രയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘മികച്ച ക്വാളിറ്റിയുള്ള കളിക്കാരനാണ് ബെല്ലിങ്ഹാം എന്നാണെനിക്ക് തോന്നുന്നത്. എനിക്കവനെ ഇഷ്ടമാണ്. ഫിസിക്കലി സ്‌ട്രോങ് ആയിട്ടുള്ള ഒരു മോഡേണ്‍ കളിക്കാരനാണവന്‍. എല്ലായിപ്പോഴും അവന്‍ മികച്ച പൊസിഷനിലായിരിക്കും. അവന് റയല്‍ മാഡ്രിഡ് ഫാന്‍സിനെ സന്തോഷിപ്പിക്കാന്‍ കഴിയും,’ കക്ക പറഞ്ഞു.
കഴിഞ്ഞ മാസം 103 ദശലക്ഷം യൂറോ നല്‍കിയാണ് ജൂഡ് ബെല്ലിങ്ഹാമിനെ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് റയല്‍ മാഡ്രിഡ് ടീമിലെത്തിച്ചത്. അടുത്ത ആറ് സീസണുകളില്‍ താരം സ്പാനിഷ് വമ്പന്മാര്‍ക്കൊപ്പം പന്ത് തട്ടും.
103 ദശലക്ഷം യൂറോ നല്‍കിയാണ് ജൂഡ് ബെല്ലിങ്ഹാമിനെ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് റയല്‍ മാഡ്രിഡ് ടീമിലെത്തിച്ചത്. അടുത്ത ആറ് സീസണുകളില്‍ താരം സ്പാനിഷ് വമ്പന്മാര്‍ക്കൊപ്പം പന്ത് തട്ടും.
ബുണ്ടസ് ലിഗയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബെല്ലിങ്ഹാം ആയിരുന്നു ഇക്കൊല്ലത്തെ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഏറ്റവുമധികം ആവശ്യക്കാരുണ്ടായിരുന്ന ഇംഗ്ലീഷ് യുവതാരം. മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, പി.എസ്.ജി, ലിവര്‍പൂള്‍ എന്നിവരും താരത്തിനായി രംഗത്തെത്തിയിരുന്നു.
🏁 FP: @juventusfc 3-1 @realmadrid
⚽ Kean 1′, Weah 20′, Vlahović 90’+5′; @vinijr 38′.#RealMadridOnTour | #Emirates pic.twitter.com/gAhmsZQaId— Real Madrid C.F. (@realmadrid) August 3, 2023
അതേസമയം, പ്രീ സീസണ്‍ സൗഹൃദ മത്സരത്തില്‍ കഴിഞ്ഞ ദിവസം യുവന്റസുമായി റയല്‍ ഏറ്റുമുട്ടിയിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് റയല്‍ തോല്‍വി വഴങ്ങിയിരുന്നു. ലോസ് ബ്ലാങ്കോസിനായി വിനീഷ്യസ് ജൂനിയര്‍ ഒരു ഗോള്‍ നേടിയപ്പോള്‍ മോയിസ് കീന്‍, തിമോത്തി വിയ, ഡൂസന്‍ വ്‌ളഹോവിച്ച് എന്നിവരാണ് യുവന്റസിനായി സ്‌കോര്‍ ചെയ്തത്.
ഓഗസ്റ്റ് 13ന് അത്‌ലെറ്റിക് ക്ലബ്ബിനെതിരെയാണ് റയല്‍ മാഡ്രിഡിന്റെ അടുത്ത മത്സരം.
Content Highlights: Kaka praises Jude Bellingham