തിരുവനന്തപുരം: സംസ്ഥാനം ഇപ്പോള്‍ നടത്തുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ വിനോദസഞ്ചാരമേഖയ്ക്ക് പുതിയ മേല്‍വിലാസം നല്‍കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൊവിഡ് വ്യാപനം അവസാനിച്ചാല്‍ വിദേശികളെ ആകര്‍ഷിക്കാന്‍ വ്യാപക പ്രചാരണം നടത്തുമെന്നും മന്ത്രി പറഞ്ഞു. എഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
വൈകാതെതന്നെ ആഭ്യന്ത്ര വിനോദ സഞ്ചാരികള്‍ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് നിലവിലുള്ള ലോക്ക് ഡൗണ്‍ സംവിധാനത്തില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. കര്‍ശന ഉപാധികളോടെയായിരിക്കും ഇളവുകള്‍ ഉണ്ടായിരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ കമ്മ്യൂണിറ്റി കിച്ചണ്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് രോഗം പൂര്‍ണമായി ഇല്ലാതാകുന്നതു വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് വ്യക്തമാക്കിയ ധനമന്ത്രി, മനുഷ്യരുടെ ജീവനാണ് മുന്‍ഗണനയെന്നും പറഞ്ഞു.