ശബരിമല പ്രചരണ വിഷയമാക്കിയ സുരേന്ദ്രന് കോന്നിയില്‍ കനത്ത തിരിച്ചടി; ചിത്രത്തിലില്ലാതെ ബി.ജെ.പി
KERALA BYPOLL
ശബരിമല പ്രചരണ വിഷയമാക്കിയ സുരേന്ദ്രന് കോന്നിയില്‍ കനത്ത തിരിച്ചടി; ചിത്രത്തിലില്ലാതെ ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th October 2019, 10:49 am

കോന്നി: ശബരിമല പ്രചരണവിഷയമാക്കുമെന്ന് ആവര്‍ത്തിച്ച് വോട്ട് തേടിയ കെ. സുരേന്ദ്രന് കോന്നിയില്‍ കനത്ത തിരിച്ചടി. കോന്നിയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിപ്പോയ സുരേന്ദ്രന് 23000 വോട്ടുകള്‍ മാത്രമാണ് ഇതുവരെ നേടാനായത്. ശബരിമല ഉള്‍പ്പെടുന്ന ജില്ലയില്‍ ബി.ജെ.പി ഏറ്റവും പിന്നിലാണ്. ഇതുവരെ 87 ബൂത്തുകളാണ് ഇവിടെ എണ്ണിയത്.

മഞ്ചേശ്വരത്ത് മാത്രമാണ് ബി.ജെ.പി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. അരൂരിലും കോന്നിയിലും വട്ടിയൂര്‍കാവിലും എറണാകുളത്തും ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോന്നിയില്‍ ശബരിമലവിഷയത്തിലെ ബി.ജെ.പിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടിയായിരുന്നു എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണം. ബി.ജെ.പിയുടെ വിശ്വാസ സംരക്ഷണത്തിലെ കപടത തുറന്നു കാട്ടിയുള്ള പ്രചരണം തന്നെയാണ് താന്‍ നടത്തിയതെന്നും ജനങ്ങള്‍ക്ക് അത് പൂര്‍ണമായും മനസിലായെന്നുമായിരുന്നു കെ.യു ജനീഷ് കുമാര്‍ പ്രതികരിച്ചത്. യു.ഡി.എഫ് കേന്ദ്രമെന്ന് ഉറപ്പിച്ച കോന്നിയിലെ അപ്രതീക്ഷിത തിരിച്ചടിയില്‍ യു.ഡി.എഫ് നേതൃത്വവും ഞെട്ടലിലാണ്.

”തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യുന്നത്. ഭരണനേട്ടങ്ങള്‍ എണ്ണിയെണ്ണി സൂചിപ്പിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ശബരിമല സ്ഥിതി ചെയ്യുന്ന മണ്ഡലമാണ് ഇത്. ശബരിമലയുടെ വിശ്വാസ സംരക്ഷണം കാപട്യമാണ് എന്ന് തുറന്ന് കാട്ടിയാണ് ബി.ജെ.പിയുടെ പ്രചരണത്തെ ഞങ്ങള്‍ േേനരിട്ടത്. കോണ്‍ഗ്രസിന്റെ അവസരവാദ രാഷ്ട്രീയവും കേന്ദ്രസര്‍ക്കാരിന്റെ ജനവഞ്ചന ചര്‍ച്ച ചെയ്തു. കോന്നിയിലും വട്ടിയൂര്‍കാവിലും പിണറായി സര്‍ക്കാരിന് ഉള്ള ജനപിന്തുണയാണ് കണ്ടിരിക്കുന്നതെന്നുമാണ് കെ.യു ജനീഷ് കുമാര്‍ പ്രതികരിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വ്യക്തിപരമായ നിരവധി ആരോപണങ്ങള്‍ തനിക്കെതിരെ യു.ഡി.എഫും ബി.ജെ.പിയും ഉയര്‍ത്തിയെന്നും ഇതെല്ലാം ജനം പരമപുച്ഛത്തോടെ തള്ളിക്കളയുമെന്് ഉറപ്പുണ്ടായിരുന്നെന്നും ജനീഷ് പറഞ്ഞു. ജനങ്ങളെ വിഡ്ഡികളാക്കാനും പുകമറ സൃഷ്ടിക്കാനും ചിലര്‍ ശ്രമിച്ചു. എന്നാല്‍ അതെല്ലാം ജനങ്ങള്‍ തള്ളിക്കളഞ്ഞു. യു.ഡി.എഫ് ശക്തികേന്ദ്രങ്ങളില്‍ അടക്കം മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞു. ഇടതുപക്ഷ ശക്തികേന്ദ്രങ്ങള്‍ ആണ് ഇനി എണ്ണാനുള്ളത് അവിടേയും ലീഡ് ഉയര്‍ത്തും- ജനീഷ് പറഞ്ഞു.