കൊച്ചി: ദേശീയ പാര്‍ട്ടിക്കായി കേരളത്തില്‍ എത്തിച്ച നാല് കോടി രൂപ കവര്‍ന്നുവെന്ന വാര്‍ത്തയില്ഡ പ്രതികരിക്കാതെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍.
ആവര്‍ത്തിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് തനിക്ക് ഇതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. കേരളത്തില്‍ തെരഞ്ഞെടുപ്പിനിടെ എത്തിച്ച നാല് കോടി രൂപ കൃത്രിമ വാഹനാപകടം ഉണ്ടാക്കി നേതാക്കളില്‍ ചിലരുടെ ഒത്താശയോടെ കവരുകയായിരുന്നു.
സംഭവത്തെ കുറിച്ച് ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും ദേശീയപാര്‍ട്ടി എന്നല്ലേ മാധ്യമങ്ങള്‍ പറഞ്ഞത്. അത് ഞങ്ങളല്ലെന്ന് സുരേന്ദ്രന്‍ പറയുകയായിരുന്നു. തുടര്‍ന്ന് കുഴല്‍പ്പണ ഇടപാടായതിനാല്‍ ബി.ജെ.പി ഇ.ഡിക്ക് പരാതി നല്‍കുമോ എന്ന ചോദ്യത്തിന് അതു തങ്ങളുടെ ജോലിയല്ലെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.
അതേസമയം കര്‍ണാടകത്തില്‍നിന്ന് കേരളത്തില്‍ എത്തിച്ച കള്ളപ്പണം പാലക്കാടും കവരാന്‍ ശ്രമങ്ങള്‍ ഉണ്ടായിരുന്നെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. പാലക്കാട്ടുനിന്ന് തൃശ്ശൂരിലേക്ക് പണം കൊണ്ടുപോകുന്നതിനിടെ വടക്കാഞ്ചേരിക്കടുത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വാഹനാപകടം നടത്താനായിരുന്നു പദ്ധതി.
എന്നാല്‍ അപകടം ഉണ്ടാക്കാന്‍ എല്‍പ്പിച്ചിരുന്ന കാറിന്റെ ഡ്രൈവര്‍ക്ക് പദ്ധതിയില്‍ വീഴ്ച്ച സംഭവിക്കുകയായിരുന്നു. ഒരു സംഘടന നിയന്ത്രിക്കുന്ന ദേശീയ പാര്‍ട്ടിയാണ് തെരഞ്ഞെടുപ്പിനായി കോടിക്കണക്കിന് കള്ളപ്പണം എത്തിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക