ബെഫി രാജ്യദ്രോഹ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെക്കാള്‍ അപകടകാരികള്‍: കെ. സുരേന്ദ്രന്‍
Kerala News
ബെഫി രാജ്യദ്രോഹ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെക്കാള്‍ അപകടകാരികള്‍: കെ. സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th April 2022, 11:52 am

കോഴിക്കോട്: ബെഫിയെപ്പോലുള്ള തൊഴിലാളി സംഘടനകള്‍ രാജ്യദ്രോഹ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെക്കാള്‍ അപകടകാരികളാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍.

പിണറായി വിജയനാണ് പ്രധാനമന്ത്രിയെന്ന് വിശ്വസിക്കുന്ന ഇടതുപക്ഷ ട്രേഡ് യൂണിയനുകളില്‍പ്പെട്ട ഉദ്യോഗസ്ഥരാണ് കേരളത്തിലുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ അഭിമാന പദ്ധതിയാണ് മുദ്രായോജനയെന്നും സാധാരണക്കാരന്‍ അതിനായി ബാങ്കിനെ സമീപിച്ചാല്‍ ഏത് യോജന എന്നാണ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നതെന്നും ഇത്തരെക്കാരെ മുഖമടച്ച് കൊടുക്കേണ്ടതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ട്രേഡ് യൂണിയനുകളാണ് കേരളത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും സ്തംഭിപ്പിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

Content Highlights: K Surendran Against BEFI