ആര്യാടന്‍ ഷൗക്കത്ത് വിഷയത്തില്‍ അച്ചടക്ക സമിതി തീരുമാനം അറിയിക്കുമെന്ന് കെ. സുധാകരന്‍; കടുത്ത നടപടി പാടില്ലെന്ന് കെ. മുരളീധരന്‍
തിരുവനന്തപുരം: ആര്യാടന്‍ ഷൗക്കത്ത് വിഷയത്തില്‍ നടപടി അച്ചടക്ക സമിതി തീരുമാനിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. സമിതി ഒരാഴ്ചക്കുള്ളില്‍ തീരുമാനം അറിയിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
ആര്യാടന്‍ ഷൗക്കത്തിനെതിരായ നടപടി പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ആര്യാടന്‍ ഷൗക്കത്തിനെ ഇതുസംബന്ധിച്ച വിവരം അറിയിച്ചു. വിഷയം അച്ചടക്കസമിതിക്ക് വിട്ടു. ഒരാഴ്ച്ചക്കകം സമിതി തീരുമാനമറിയിരിക്കും. അച്ചടക്ക സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിക്കുകയെന്നതാണ് തന്റെ ഉത്തരവാദിത്തമെന്നും സുധാകരന്‍ പറഞ്ഞു.
ആര്യാടന്‍ ഷൗക്കത്ത് വിഷയം സംഘടനാപരമായ കാര്യമാണെന്നും അക്കാര്യങ്ങള്‍ കെ.പി.സി.സി വ്യക്തമാക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീഷന്‍ നേരത്തെ പറഞ്ഞിരുന്നു.
അതേസമയം, ആര്യാടന്‍ ഷൗക്കത്ത് സ്വതന്ത്ര വേഷം കെട്ടി ഇറങ്ങില്ലെന്നും അദ്ദേഹത്തിനെതിരെ കടുത്ത നടപടി പാടില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു. ഉറപ്പുള്ള കൈ ഉള്ളപ്പോള്‍ മറ്റ് ചിഹ്നങ്ങള്‍ തേടണ്ടായെന്നും മുരളീധരന്‍ പറഞ്ഞു.
കെ.പി.സി.സി വിലക്കിനെ മറികടന്ന് ആര്യാടന്‍ ഫൗണ്ടേഷന്റെ പേരില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചതിനായിരുന്നു ആര്യാടന്‍ ഷൗക്കത്തിന്റെ മേല്‍ നടപടി. ഒരാഴ്ചത്തേക്കാണ് അദ്ദേഹത്തിന് കോണ്‍ഗ്രസ് വിലക്കേര്‍പ്പെടുത്തിയത്. പാര്‍ട്ടി പരിപാടികളിലോ യോഗങ്ങളിലോ പങ്കെടുക്കാന്‍ പാടില്ലെന്നും നിര്‍ദേശം ഉണ്ടായിരുന്നു.
Content Highlights: K Sudhakaran about Aryadan Shoukath issue