കോഴിക്കോട്: ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് ഒരു വ്യക്തതയും ഇല്ലെന്ന് കോണ്‍ഗ്രസ് എം.പി കെ മുരളീധരന്‍. മാതൃഭൂമി.ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന സമീപനം നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ശബരിമലയുടെ കാര്യത്തില്‍ ഒരു വ്യക്തതയും സര്‍ക്കാരിനില്ല. വിശ്വാസികളോടൊപ്പമാണോ എന്ന് ചോദിച്ചാല്‍ അതേയെന്ന് പറയും, നവോത്ഥാനത്തിന്റെ കൂടെയാണോ എന്ന് ചോദിച്ചാല്‍ അവിടെയും അതേ എന്ന് പറയും. അങ്ങനെ മുയലിനോടൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടുകയും ചെയ്യുന്ന സമീപനമാണ് ശബരിമല വിഷയത്തില്‍ സര്‍ക്കാരിനുള്ളത്. ഇതെല്ലാം നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കും,’ കെ മുരളീധരന്‍ പറഞ്ഞു.
വട്ടിയൂര്‍കാവില്‍ മത്സരിക്കാണ് തനിക്ക് എക്കാലത്തും താത്പര്യമെന്നും മുരളീധരന്‍ പറഞ്ഞു.
എം.പിമാര്‍ മത്സരിക്കേണ്ട എന്നത് പൊതു തീരുമാനമാണ്. അത് ചില സീറ്റുകള്‍ക്ക് വേണ്ടി മാറ്റേണ്ട കാര്യമില്ല. ഞാന്‍ എന്നും ആഗ്രഹിച്ചത് വട്ടിയൂര്‍ക്കാവാണ്. അതല്ലാതെ കേരളത്തിലൊരിടത്തും ഒരു സീറ്റും ഞാന്‍ ആഗ്രഹിച്ചിട്ടില്ല. പക്ഷെ എം.പിമാര്‍ മത്സരിക്കേണ്ടെന്നാണ് തീരുമാനിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ നേതൃത്വം എടുത്ത ആ തീരുമാനം ഞാനും അംഗീകരിക്കുകയാണ് എന്നാണ് മുരളീധരന്‍ പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക