അഴീക്കോട്: അഴീക്കോട് മണ്ഡലത്തില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിക്കാന്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം.വി നികേഷ്‌കുമാറിനെ ചര്‍ച്ചക്ക് ക്ഷണിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. എം ഷാജി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കെ.എം ഷാജിയുടെ വല്ലുവിളി. അഴീക്കോട്ട് താന്‍ കൊണ്ടുവന്ന വികസനത്തെ കുറിച്ചും അതിന് മുമ്പ് ഇടതു മണ്ഡലമായിരുന്നപ്പോഴുണ്ടായ വികസനത്തെ കുറിച്ചും തുറന്ന സംവാദത്തിന് തയ്യാറുണ്ടോയെന്ന് ഷാജി വെല്ലുവിളിക്കുന്നു. അഴീക്കോട് തുറമുഖമടക്കമുള്ള വികസന പദ്ധതികള്‍ മുരടിപ്പിലാണെന്ന ആരോപണത്തെ തുടര്‍ന്നാണ് വെല്ലുവിളി.
മണ്ഡലത്തില്‍ വികസന മുരടിപ്പെന്ന് ആരോപിച്ച് നികേഷ്‌കുമാര്‍ പ്രചരണത്തിന്റെ ഭഗമായി ഒരു വീഡിയോ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. ഗുഡ് മോണിങ്ങ് അഴീക്കോട് എന്ന പേരില്‍ വാര്‍ത്താ ശൈലിയിലായിരുന്നു നികേഷിന്റെ വീഡിയോ. ഇതിന് അതേ നാണയത്തിലുള്ള മറുപടിയുമായാണ് ഇപ്പോള്‍ കെ.എം ഷാജി എത്തിയിരിക്കുന്നത്.
മണ്ഡലത്തിലെ വികസനങ്ങള്‍ എണ്ണിയെണ്ണി പറയുന്ന സിറ്റിങ്ങ് എം.എല്‍.എ
രാഷ്ട്രീയത്തിലെ ധാര്‍മികതയെകുറിച്ചും, രാഷ്ട്രീയ നിലപാടുകള്‍, ഇടപാടുകള്‍, മൗലികത തുടങ്ങി എന്തിനെ കുറിച്ചും പൊതുജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന ചര്‍ച്ചയാവാമെന്നും പറയുന്നു.
ഇതുവഴി തെരെഞ്ഞെടുപ്പ് ചൂടില്‍ അഴീക്കോട് മണ്ഡലത്തില്‍ ഒരു പോര്‍മുഖം തുറന്നിരിക്കുകയാണ്.