Entertainment news
ഇക്കാര്യം കൊണ്ടാണ് സൂര്യയോട് ആദ്യം ഇഷ്ടം തോന്നിയത്: ജ്യോതിക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Aug 21, 02:50 am
Sunday, 21st August 2022, 8:20 am

തെന്നിന്ത്യന്‍ താര ജോഡികളില്‍ ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്നവരാണ് സൂര്യയും ജ്യോതികയും. ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങള്‍ ഒക്കെ തന്നെ വമ്പന്‍ ഹിറ്റുകളായിരുന്നു.

വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്ത ജ്യോതിക വര്‍ഷങ്ങള്‍ ശേഷം സിനിമയിലേക്ക് തന്റെ തിരിച്ചുവരവ് നടത്തിയിരുന്നു. തനിക്ക് ആദ്യമായി സൂര്യയോട് ഇഷ്ടം തോന്നുനള്ള കാരണം വ്യക്തമാക്കുകയാണ് ജ്യോതിക.

ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് ജ്യോതിക സൂര്യയെ കുറിച്ചും തനിക്ക് ഇഷ്ടം ആദ്യമായി തോന്നാനുള്ള കാരണത്തെ കുറിച്ചും ജ്യോതിക മനസ് തുറന്നത്.

സ്ത്രീകള്‍ക്ക് സൂര്യ നല്‍കുന്ന ബഹുമാനമാണ് തന്നെ സൂര്യയില്‍ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് എന്നാണ് ജ്യോതിക പറയുന്നത്.

‘വളരെ കുറച്ച് മാത്രമാണ് സൂര്യ എന്നോട് ആദ്യ സിനിമ ചെയ്യുമ്പോള്‍ സംസാരിച്ചിരുന്നത്. ഞങ്ങളുടെ കല്യാണത്തിന് മുമ്പ് ഏഴ് സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചു. ഈ സിനിമകള്‍ എല്ലാം ചെയ്യുമ്പോള്‍ കോ ആര്‍ടിസ്റ്റിന് സൂര്യ നല്‍കുന്ന ബഹുമാനം എന്നെ ഒരുപാട് ആകര്‍ഷിച്ചു.

അതുപോലെ തന്നെ സ്ത്രീകള്‍ക്ക് നല്‍കുന്ന ബഹുമാനവും എനിക്ക് അദ്ദേഹത്തില്‍ ഇഷ്ടപ്പെട്ട കാര്യമാണ്. നമുക്ക് കംഫര്‍ട്ട് ആകുന്ന രീതിയില്‍ മാത്രമായിരുന്നു അഭിനയിക്കുമ്പോള്‍ ശരീരത്തില്‍ അദ്ദേഹം പിടിച്ചിരുന്നത്,’ ജ്യോതിക പറയുന്നു.

ഇത് മാത്രമല്ല ഒരു മനുഷ്യന്‍ എന്ന നിലയില്‍ സൂര്യക്ക് ഒരുപാട് ക്വാളിറ്റികള്‍ ഉണ്ടെന്നും ജ്യോതിക പറയുന്നുണ്ട്. 12 വര്‍ഷത്തെ വിവാഹ ജീവിതത്തില്‍ ഒരു വഴക്ക് പോലും ഉണ്ടായിട്ടില്ല എന്നും ഇത് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലയെന്നും ജ്യോതിക കൂട്ടിച്ചേര്‍ക്കുന്നു.

‘ഞങ്ങളുടെ 12 വര്‍ഷത്തെ വിവാഹ ജീവിതത്തില്‍ ഇതുവരെ ഒരു വഴക്ക് പോലും ഉണ്ടായിട്ടില്ല എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല പക്ഷെ ശരിക്കും സത്യം അതാണ്. ഒരു പാര്‍ട്ണര്‍ എന്ന നിലയിലും, ഭര്‍ത്താവ് എന്ന നിലയിലും, അച്ഛന്‍ എന്ന നിലയിലുമൊക്കെ അദ്ദേഹം പെര്‍ഫെക്ട് തന്നെയാണ്,’ ജ്യോതിക പറഞ്ഞു.

‘ഉടന്‍പിറപ്പ്’ ആണ് ജ്യോതികയുടെ ഒടുവില്‍ പുറത്തുവന്ന ചിത്രം. സൂര്യയുടെയും ജ്യോതികയുടെയും നിര്‍മാണ കമ്പനിയായ ടു ഡി എന്റര്‍ടെയ്ന്‍മെന്റ്‌സായിരുന്നു ചിത്രം നിര്‍മിച്ചത്.

Content Highlight: Jyothika says that was the first thing she liked in Suriya