നടന്‍ ആന്റണി വര്‍ഗീസ് പെപ്പെയുടെ കുടുംബത്തെ വലിച്ചിഴച്ച് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് നടത്തിയ പ്രസ്താവന വിവാദമാവുകായാണ്. ഇതിനിടയില്‍ ജൂഡ് ആന്തണി ജോസഫിന്റെ ഒരു ഫേസ്ബുക്ക് കുറിപ്പും ചര്‍ച്ചയാകയാണ്.
‘അമ്മയെ, പെങ്ങളെ, ഭാര്യയെ, മകളെ അപമാനിച്ചവനെ ആദ്യം സ്‌പോട്ടില്‍ കൊടുക്കുക’ എന്നാണ് ഓസ്‌കാര്‍ വേദിയില്‍ ഹോളിവുഡ് നടന്‍ വില്‍ സ്മിത്ത് അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവത്തില്‍ പ്രതികരിച്ച പോസ്റ്റില്‍ പറയുന്നത്.
ഓസ്‌കാര്‍ അവാര്‍ഡ് ചടങ്ങില്‍ തന്റെ ഭാര്യയെ കളിയാക്കിയെന്നതായിരുന്നു വില്‍ സ്മിത്ത് അവതാരകനായ ക്രിസ് റോക്കിനെ കയ്യേറ്റം ചെയ്യാന്‍ കാരണമായത്. ഈ സംഭവത്തില്‍ വില്‍ സ്മിത്തിന്റെയും ഭാര്യയുടെയും ഫോട്ടോ പങ്കുവെച്ചായിരുന്നു ജൂഡിന്റെ പോസ്റ്റ്.
‘Real star with his wife. അമ്മയെ, പെങ്ങളെ, ഭാര്യയെ, മകളെ അപമാനിച്ചവനെ ആദ്യം സ്‌പോട്ടില്‍ കൊടുക്കുക, നിങ്ങളുടെ മുന്‍പില്‍വെച്ചാണെകില്‍ കൊടുത്തില്ലേല്‍ നിങ്ങള്‍ ആരായിരുന്നിട്ടും കാര്യമില്ല. ഫിലോസഫി പുഴുങ്ങി തിന്നാന്‍ കൊള്ളാം,’ എന്നാണ് ജൂഡ് ഫേസ്ബുക്കില്‍ എഴുതിരുന്നത്. 2022- മാര്‍ച്ച്- 28നായിരുന്നു ഈ പോസ്റ്റ്. ഇങ്ങനെയൊരു പോസ്റ്റിട്ട ജൂഡാണ് പെപ്പയുടെ പെങ്ങളുടെ കല്യാണത്തെക്കുറിച്ച് അനാവശ്യമായ ആരോപണം ഉന്നയിച്ചതെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം.