മാധ്യമ പ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌കര്‍ അന്തരിച്ചു
Kerala News
മാധ്യമ പ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌കര്‍ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th June 2024, 9:13 am

തിരുവനന്തപുരം:മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി.ആര്‍. പി ഭാസ്‌കര്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. തമിഴ്നാട്ടിലെ അണ്ണാമലൈ പുരത്തുള്ള വയോജന കേന്ദ്രത്തിലായിരുന്നു അദ്ദേഹം. ഈയടുത്താണ് അദ്ദേഹം തിരുവന്തപുരത്തുള്ള സഹോദരിയുടെ വീട്ടിലേക്ക് താമസം മാറിയത്.

ഹിന്ദു, സ്റ്റേറ്റ്‌സ്മാന്‍, പേട്രിയട്ട്, യു.എന്‍.ഐ, ഡെക്കാന്‍ ഹെറാള്‍ഡ് തുടങ്ങി ചെറുതും വലുതുമായ നിരവധി ഡിജിറ്റല്‍ മാധ്യമങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥ കാലത്തെ അദ്ദേഹത്തെ റിപ്പോര്‍ട്ടുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിലടക്കം നിരവധി മാധ്യമങ്ങളില്‍ കോളമിസ്റ്റ് ആയിരുന്നു. പത്രപ്രവര്‍ത്തനരംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരള സര്‍ക്കാരിന്റെ സ്വദേശാഭിമാനി-കേസരി മാധ്യമപുരസ്‌കാരം ലഭിച്ചു.

തിരുവനന്തപുരം ജില്ലയിലെ കായിക്കരയില്‍ 1932 ലാണ് എ.കെ.ഭാസ്‌കറിന്റെയും മീനാക്ഷിയുടെയും മകനായി ബാബു രാജേന്ദ്രപ്രസാദ് എന്ന ബി.ആര്‍.പി ഭാസ്‌കര്‍ ജനിച്ചത്. ഭാര്യ: പരേതയായ രമ. മകള്‍ ബിന്ദു ഭാസ്‌കര്‍ ബാലാജി, മാധ്യമ പ്രവര്‍ത്തകയായിരുന്നു. 2019 ല്‍ അന്തരിച്ചു. മരുമകന്‍ കെ.എസ് ബാലാജി.

Content Highlight: Journalist BRP Bhaskar passed away