ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയിലെ ആദ്യ മത്സരം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ ഇംഗ്ലണ്ടിന്റെ ബാറ്റിങ് അവസാനിച്ചപ്പോള്‍ 132 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു.
തിരിച്ചടിയിലും ഇംഗ്ലണ്ടിനെ താങ്ങി നിര്‍ത്തിയത് ക്യാപ്റ്റന്‍ ജോസ് ബട്‌ലറിന്റെ വെടിക്കെട്ട് പ്രകടനമാണ്. ബാറ്റിങ്ങില്‍ 44 പന്തില്‍ നിന്ന് 68 റണ്‍സാണ് താരം നേടിയത്. ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 154.55 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തത്. വരുണ്‍ ചക്രവര്‍ത്തിയായിരുന്നു താരത്തിന്റെ വിക്കറ്റ് നേടിയത്.
തന്റെ 26ാം ഇന്റര്‍നാഷണല്‍ ടി-20 ഫിഫ്റ്റിയാണ് ബട്‌ലര്‍ സ്വന്തമാക്കിയത്. ഇതിനെല്ലാം പുറമെ ഒരു തകര്‍പ്പന്‍ നേട്ടമാണ് താരത്തെ തേടി വന്നിരിക്കുന്നത്. ടി-20 ക്രിക്കറ്റില്‍ 12000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്. ടി-20 ക്രിക്കറ്റില്‍ 12000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഏഴാമത്തെ താരമാകാനും ബടലറിന് സാധിച്ചിരിക്കുകയാണ്.
14562 ക്രിസ് ഗെയ്ല്‍
13492 – ഷൊയ്ബ് മാലിക്
13434 – കീറോണ്‍ പൊള്ളാര്‍ഡ്
13361 – അലക്‌സ് ഹെയ്ല്‍സ്
12886 – വിരാട് കോഹ്‌ലി
12757 – ഡേവിഡ് വാര്‍ണര്‍
12000+ – ജോസ് ബട്ട്‌ലര്‍ (33*)
Cool and composed by the skipper 🫡@josbuttler reaches his 26th T20I half-century 👏 pic.twitter.com/iwWr8n792i
— England Cricket (@englandcricket) January 22, 2025
ആദ്യ ഓവറില്‍ തന്നെ ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കിയാണ് ഇന്ത്യ തുടങ്ങിയത്. അര്‍ഷ്ദീപിന്റെ മൂന്നാം പന്തില്‍ ഓപ്പണര്‍ ഫില്‍ സാള്‍ട്ട് (0) എഡ്ജില്‍ കുരുങ്ങി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ കയ്യിലെത്തുകയായിരുന്നു. ഏറെ വൈകാതെ മൂന്നാം ഓവറില്‍ ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ (4 പന്തില്‍ 4) റിങ്കു സിങ്ങിന്റെ കയ്യില്‍ എത്തിച്ച് രണ്ടാം വിക്കറ്റും അര്‍ഷ്ദീപ് സ്വന്തമാക്കി.
പിന്നീട് സ്പിന്‍ ബൗളിങ് പരീക്ഷണത്തിനായി വരുണ്‍ ചക്രവര്‍ത്തിയെ കെണ്ടുന്നതോടെ ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയാണ് സംഭവിച്ചത്. ഹാരി ബ്രൂക്ക് (17), ലിയാം ലിവിങ്‌സ്റ്റന്‍ (0) എന്നവരെയാണ് വരുണ്‍ പുറത്താക്കിയത്. ഏഴാമത്തെ ഓവറിലാണ് രണ്ട് വിക്കറ്റും താരം സ്വന്തമാക്കിയത്. ഹര്‍ദിക് പാണ്ഡ്യ ജേക്കബ് ബെത്തലിനെയും (7) ജോഫ്രാ ആര്‍ച്ചറിനെയും (12) പുറത്താക്കിയപ്പോള്‍ ജാമി ഓവര്‍ട്ടണ്‍ (2), ഗസ് ആറ്റ്കിന്‍സണ്‍ (2) എന്നിവരെ അക്‌സര്‍ പട്ടേലും പുറത്താക്കി. ഇംഗ്ലണ്ടിന് വേണ്ടി അവസാന ഘട്ടത്തില്‍ എട്ട് റണ്‍സ് നേടി പുറത്താകാതെ നിന്നത് ആദില്‍ റഷീദാണ്.
ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍
സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍
ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍
ബെന്‍ ഡക്കറ്റ്, ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, ലിയാം ലിവിങ്സ്റ്റണ്‍, ജേകബ് ബേഥല്‍, ജെയ്മി ഓവര്‍ട്ടണ്‍, ഗസ് ആറ്റ്കിന്‍സണ്‍, ജോഫ്രാ ആര്‍ച്ചര്‍, ആദില്‍ റഷീദ്
Content Highlight: Jos Buttler In Great Record Achievement