ടി-20 ലോകകപ്പ് സെമിയില്‍ സഞ്ജുവിന്റെ വജ്രായുധത്തെ കാത്തിരിക്കുന്നത് ഇരട്ട റെക്കോഡ്!
Sports News
ടി-20 ലോകകപ്പ് സെമിയില്‍ സഞ്ജുവിന്റെ വജ്രായുധത്തെ കാത്തിരിക്കുന്നത് ഇരട്ട റെക്കോഡ്!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 27th June 2024, 2:20 pm

ഇന്ന് നടക്കാനിരിക്കുന്ന രണ്ടാം സെമി ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടാന്‍ ഇരിക്കുകയാണ്. പ്രൊവിഡന്‍സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഇന്ത്യന്‍ സമയം രാത്രി 8 മണിക്കാണ് സംപ്രേഷണം ചെയ്യുന്നത്.

നിലവില്‍ ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യ മൂന്ന് മത്സരങ്ങളും വിജയിച്ച +2.017 എന്ന നെറ്റ് റണ്‍ റേറ്റില്‍ 6 പോയിന്റാണ് ഇന്ത്യക്ക് ഉള്ളത്. അതേസമയം ഗ്രൂപ്പ് രണ്ടില്‍ മൂന്ന് മത്സരത്തില്‍ നിന്നും രണ്ടു വിജയം സ്വന്തമാക്കി +1.992 നെറ്റ് റേറ്റില്‍ 4 പോയിന്റാണ് ഇംഗ്ലണ്ടിന്.

സൂപ്പര്‍ ഓപ്പണര്‍ ജോസ് ബട്‌ലറിന്റെ നേതൃത്വത്തിലാണ് ഇംഗ്ലണ്ട് പടക്കളത്തിലേക്ക് ഇറങ്ങുന്നത്. ഇതോടെ ഒരു തകര്‍പ്പന്‍ നാഴികക്കല്ലില്‍ എത്താനും താരത്തിന് സാധിക്കും. ടി ട്വന്റി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ മൂന്നാമത് എത്താനുള്ള അവസരമാണ് ജോസ് ബട്‌ലറിന് ഉള്ളത്.

ടി-ട്വന്റി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍, ഇന്നിങ്‌സ്, റണ്‍സ്

വിരാട് കോഹ്ലി – 30 – 1207

രോഹിത് ശര്‍മ – 42 – 1154

മഹേള ജയവര്‍ധനെ – 33 – 1016

ജോസ് ബട്‌ലര്‍ – 33 – 990

അതേസമയം വെറും 10 റണ്‍സ് മാത്രം നേടിയാല്‍ ജോസ് ബട്‌ലറിന് ടി ട്വന്റി ലോകകപ്പില്‍ ആയിരം റണ്‍സ് തികക്കാനുള്ള അവസരവും വന്നിരിക്കുകയാണ്.

ടി-ട്വന്റി ലോകകപ്പില്‍ 33 ഇന്നിങ്‌സില്‍ നിന്ന് 990 റണ്‍സാണ് താരം നേടിയത്. 43 ആവറേജില്‍ 147 സ്‌ട്രൈക്ക് റേറ്റും താരത്തിന് ഉണ്ട്. അഞ്ച് അര്‍ധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും ലോകകപ്പില്‍ ജോസ് സ്വന്തമാക്കിയിട്ടുണ്ട്.

ഇന്ന് നടന്ന ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ പ്രോട്ടിയാസ് ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയില്‍ ടോസ് നേടിയ അഫ്ഗാന്‍ 11.5 ഓവറില്‍ 56 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

8.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സ് നേടിയാണ് പ്രോട്ടിയാസ് വിജയം സ്വന്തമാക്കിയത്. റീസ ഹെന്‍ട്രിക്സും ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രവുമാണ് ടീമിനെ വിജയത്തില്‍ എത്തിച്ചത്.

ഇതോടെ പ്രോട്ടിയാസ് ഐ.സി.സിയുടെ 2024 ടി-20 ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റുകളായി മാറിയിരിക്കുകയാണ്. മാത്രമല്ല ആദ്യമായാണ് സൗത്ത് ആഫ്രിക്ക ഒരു ഐ.സി.സി ലോകകപ്പിന്റെ ഫൈനലില്‍ എത്തുന്നത്. ഇനി ഇന്ന് നടക്കാനിരിക്കുന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. വിജയിക്കുന്ന ടീമും സൗത്ത് ആഫ്രിക്കയും ഫൈനലില്‍ കൊമ്പുകോര്‍ക്കും.

 

Content Highlight: Jos Buttler Can Achieve Dual record In Second Semi-final Against India