'ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ല, സംഭവം കേന്ദ്രസര്‍ക്കാറിന്റെ അറിവോടെ'; ജെ.എന്‍.യു ആക്രമത്തെ അപലപിച്ച് വിവിധ രാഷ്ട്രീയ നേതാക്കള്‍
JNU
'ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ല, സംഭവം കേന്ദ്രസര്‍ക്കാറിന്റെ അറിവോടെ'; ജെ.എന്‍.യു ആക്രമത്തെ അപലപിച്ച് വിവിധ രാഷ്ട്രീയ നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th January 2020, 11:45 am

ന്യൂദല്‍ഹി: ജെ.എന്‍.യു വിലെ അക്രമത്തെ അപലപിച്ച് വിവിധ രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി.
ജെ.എന്‍.യു അക്രമത്തില്‍ കുറ്റവാളികള്‍ക്കെതിരെ നടപടി വേഗത്തില്‍ ആക്കണമെന്ന് ബിജു ജനതാദള്‍ പ്രസിഡന്റും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക്ആവശ്യപ്പെട്ടു.

” ജെ.എന്‍.യുവിലെ അക്രമത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ല. ജെ.എന്‍.യുവിലെ അക്രമത്തെ നിസംശയം അപലപിക്കേണ്ടതാണ് .അക്രമികള്‍ക്കെതിരെ വേഗത്തില്‍ നടപടിയെടുക്കണം. പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ വേഗത്തില്‍ സുഖംപ്രാപിക്കട്ടേ.” അദ്ദേഹം പറഞ്ഞു.

ജെ.എന്‍.യുവില്‍ നടന്ന അക്രമം ഭയപ്പെടുത്തുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവും പറഞ്ഞു.
” ജെ.എന്‍.യു ഹോസ്റ്റലില്‍ മുഖമൂടിധാരികള്‍ കയറി വിദ്യാര്‍ത്ഥികളെ അക്രമക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. ഒട്ടും ഭയപ്പെടാതെ ഇത്തരമൊരു സംഭവം നടക്കണമെങ്കില്‍ അതിന് സര്‍ക്കാറിന്റെ പിന്തുണ ഉണ്ടാവും” അദ്ദേഹംപറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശിവസേന നേതാവും കേന്ദ്രമന്ത്രിയുമായ ആദിത്യാ താക്കറെ, ഡി.എം.കെ പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ തുടങ്ങിയവരും ജെ.എന്‍.യുവില്‍ നടന്ന ആക്രമണത്തെ അപലപിക്കുകയും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ എത്രയും പെട്ടെന്ന് കൊണ്ടുവരണമെന്നും ആവശ്യപ്പെടുകയും ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ