ജെ.എന്‍.യു ആക്രമണം: എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയത് ദല്‍ഹി പോലിസ്; സംഭവം വിലയിരുത്താന്‍ ഗവര്‍ണര്‍ക്ക് അമിത്ഷായുടെ നിര്‍ദേശം
ന്യൂദല്‍ഹി: ജെ.എന്‍.യു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ദല്‍ഹി പൊലീസ്. സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. പൊതുമുതല്‍ നശിപ്പിച്ചു, ക്രമസമാധാനലംഘനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സര്‍വ്വകലാശാലയില്‍ ഇന്നലെ രാത്രിയായിരുന്നു മുഖം മൂടി ധരിച്ച് എത്തിയ സംഘം വിദ്യാര്‍ത്ഥികളെ അതി ക്രൂരമായി മര്‍ദിച്ചത്. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് ഐഷ ഗോഷ് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. 23 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിലാണ്.
ആക്രമവുമായി ബന്ധപ്പെട്ട കേസ് ദല്‍ഹി പൊലീസ് ക്രൈബ്രാഞ്ചിന് കൈമാറിയേക്കും. സംഭവം നടന്ന് ഇത്രയും സമയം കഴിഞ്ഞിട്ടും പൊലീസ് നടപടിയെടുക്കാത്തതിനെതിരെ ദല്‍ഹി പൊലീസ് അഭിഭാഷകന്‍ രാഹുല്‍ മെഹ്‌റ രംഗത്തെത്തിയിരുന്നു.
സംഭവത്തിന് പിന്നാലെ കേന്ദ്രആഭ്യമന്ത്രി അമിത്ഷാക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇന്ത്യയുടെ ആഭ്യന്തരമന്ത്രി സമ്പൂര്‍ണ്ണ പരാജയമാണെന്നും രാജ്യത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ സാധിക്കുന്നില്ലെങ്കില്‍ രാജിവെച്ച് പുറത്ത് പോകണമെന്നും ആവശ്യപ്പെട്ട് ട്വിറ്ററില്‍ ‘റിസൈന്‍ അമിത് ഷാ’ ക്യാംപയിനും ആരംഭിച്ചിട്ടുണ്ട്.
പിന്നാലെ അമിത്ഷാ ദല്‍ഹി ഗവര്‍ണറോട് സര്‍വ്വകലാശാലയിലെ സാഹചര്യം വിലയിരുത്താന്‍ നിര്‍ദേശം നല്‍കി.
ഹോസ്റ്റലില്‍ ഉള്‍പ്പെടെ സംഘം അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥികളെ അക്രമിക്കുകയുണ്ടായി. ചുറ്റികയും മറ്റു മാരകായുധങ്ങളുമായെത്തിയ സംഘം അധ്യാപകരെയും മര്‍ദ്ദിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ