Entertainment
ആദ്യമായി എന്നെ ഞെട്ടിച്ച നടി അവരാണ്; ആ മാജിക് എല്ലാവരില്‍ നിന്നും കിട്ടണമെന്നില്ല: ജിസ് ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 07, 04:03 pm
Friday, 7th June 2024, 9:33 pm

ചിലര്‍ അഭിനയിക്കുന്നത് നേരിട്ട് കാണുമ്പോള്‍ അവരെന്താണ് ചെയ്യുന്നതെന്ന് തോന്നുമെന്നും എന്നാല്‍ അതിന്റെ ഔട്ട് കാണുമ്പോള്‍ ഞെട്ടിപോകുമെന്നും പറയുകയാണ് സംവിധായകന്‍ ജിസ് ജോയ്. പലര്‍ക്കും അതൊരു അനുഗ്രഹമാണെന്നാണ് അദ്ദേഹം പറയുന്നത്.

തന്നെ അത്തരത്തില്‍ ആദ്യമായി ഞെട്ടിച്ചത് കെ.പി.എ.സി ലളിതയാണെന്നും ജിസ് ജോയ് പറഞ്ഞു. മാട്രിമോണിയുടെ പരസ്യത്തിന്റെ ഷൂട്ട് നേരിട്ട് കണ്ടപ്പോള്‍ അവര്‍ എന്താണ് ഈ കാണിക്കുന്നതെന്ന് തോന്നിയെന്നും ഇവര്‍ വലിയ നടിയാണല്ലോ എന്നാലോചിച്ചുവെന്നും അദ്ദേഹം പറയുന്നു.

തന്റെ ഏറ്റവും പുതിയ ചിത്രമായ തലവന്റെ പ്രൊമോഷന്റെ ഭാഗമായി സില്ലിമോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

‘ചില ആര്‍ട്ടിസ്റ്റുകള്‍ അഭിനയിക്കുന്നത് നേരിട്ട് കാണുമ്പോള്‍ അവരെന്താണ് ചെയ്യുന്നതെന്ന് തോന്നാം. എന്നാല്‍ അതിന്റെ ഔട്ട് കാണുമ്പോള്‍ ‘ഓ മൈ ഗോഡ്’ എന്ന് പറഞ്ഞു പോകും. പല ആര്‍ട്ടിസ്റ്റുകള്‍ക്കും അതൊരു അനുഗ്രഹമാണ്.

ആദ്യമായി എന്നെ അങ്ങനെ ഞെട്ടിച്ചിട്ടുള്ള ആള്‍ കെ.പി.എ.സി ലളിത ചേച്ചിയാണ്. ഒരു മാട്രിമോണിയുടെ പരസ്യമെടുക്കുന്ന സമയത്തായിരുന്നു അത്. നേരിട്ട് കണ്ടപ്പോള്‍ ചേച്ചി എന്താണ് ഈ കാണിക്കുന്നത്, ഇവര് വലിയ നടിയാണല്ലോ എന്നാലോചിച്ചു.

പക്ഷെ മോണിറ്ററിലേക്ക് നോക്കുമ്പോള്‍ എന്റമ്മേയെന്ന് പറഞ്ഞുപോയി. ഒരൊറ്റ മീറ്ററിലാണ് എല്ലാം വന്നു കൊണ്ടിരിക്കുന്നത്. അന്ന് ചങ്കില്‍ കയറിയതാണ് ലളിത ചേച്ചി. പിന്നീടങ്ങോട്ട് ഞാന്‍ ചേച്ചിയെ വിട്ടിട്ടേയില്ല. ആ മാജിക് എല്ലാവരില്‍ നിന്നും കിട്ടണമെന്നില്ല,’ ജിസ് ജോയ് പറഞ്ഞു.


Content Highlight: Jis Joy Talks About How KPAC Lalitha Shocked Him