മുംബൈ: വരിക്കാര്‍ കുറയുന്നതില്‍ മറ്റ് ടെലികോം ദാതാക്കളായ എയര്‍ടെല്‍, വി (വോഡഫോണ്‍-ഐഡിയ) എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജിയോ. ഇക്കാര്യം ആവശ്യപ്പെട്ട് ട്രായിയ്ക്ക് ജിയോ കത്ത് നല്‍കി.
കഴിഞ്ഞ ദിവസങ്ങളിലായി ധാരാളം വരിക്കാരില്‍ നിന്ന് പോര്‍ട്ട് ഔട്ട് അപേക്ഷകള്‍ വരുന്നുണ്ട്. പോര്‍ട്ട് ചെയ്യാന്‍ വരുന്ന വരിക്കാര്‍ക്ക് പരാതികളോ മറ്റ് പ്രശ്‌നങ്ങളോ ഇല്ലാതെയാണ് ജിയോയില്‍ നിന്ന് പുറത്തേക്ക് പോകുന്നതെന്ന് കത്തില്‍ പറയുന്നു.
കാര്‍ഷിക നിയമത്തിന്റെ പേരില്‍ വ്യാജപ്രചരണങ്ങള്‍ നടത്തി ജിയോയുടെ വരിക്കാരെ പോര്‍ട്ട് ഔട്ട് ചെയ്യുന്നുവെന്നാണ് ആരോപണം. ഭാരതിയും വിയും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നുണ്ടെന്നും ജിയോ പറഞ്ഞു.
രാജ്യമെമ്പാടും ഈ പ്രചാരണം നടത്തുന്നുണ്ടെന്നും ജിയോ കൂട്ടിച്ചേര്‍ത്തു. ഈ പ്രചരണത്തിനെതിരെ ദ്രുതഗതിയില്‍ നടപടി എടുക്കണമെന്നും ജിയോ ആവശ്യപ്പെട്ടു.
ഫരീദാബാദ്, ബഹദൂര്‍ഗഡ്, ചണ്ഡിഗഢ്, ഫിറോസ്പൂര്‍, എന്‍സിആര്‍, പഞ്ചാബ് എന്നിവിടങ്ങളിലെ ചില്ലറ വ്യാപാരികള്‍ റിലയന്‍സ് ജിയോയില്‍ നിന്ന് പോര്‍ട്ട് ഔട്ട് ചെയ്യുന്നതിനു ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ആരോപണമുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക