Advertisement
Football
മെസിയാണ് എല്ലാം മാറ്റി മറിച്ചത്; മനസ് തുറന്ന് അമേരിക്കന്‍ കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
2023 Dec 20, 01:43 pm
Wednesday, 20th December 2023, 7:13 pm

അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി യിലേക്കുള്ള വരവിനെകുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ലീഡ്സ് യുണൈറ്റഡ് പരിശീലകന്‍ ജെസ്സി മാര്‍ഷ്.

ലയണല്‍ മെസിയുടെ വരവ് എം.എല്‍.എസിലും അമേരിക്കന്‍ ഫുട്‌ബോളിലും വലിയ സ്വാധീനം ചെലുത്തിയെന്നാണ് ജെസ്സി മാര്‍ഷ് പറഞ്ഞത്.

‘മേജര്‍ ലീഗ് സോക്കറിന്റെ ഏറ്റവും വലിയ വെല്ലുവിളി അവിടെയുള്ള ആരാധകരോ, അവിടത്തെ കളിയുടെ നിലവാരമോ അല്ല അത് അമേരിക്കയുടെ ഭൂമിശാസ്ത്രപരമായ സംഭവത്തെ അടിസ്ഥാനമാക്കിയിരിക്കും. ഇതു വളരെ വലിയ ലോകമാണ് ഞങ്ങള്‍ യൂറോപ്പില്‍ എവിടെയാണ് എന്നാല്‍ കളിക്കാരും പരിശീലകരും ഫുട്‌ബോളിലെ എല്ലാവരും അമേരിക്കയിലെ ഈ ലീഗ് വളരെയധികം സജീവമാകുന്നുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു,’ ജെസ്സി മാര്‍ഷ് ഡെയ്‌ലി മെയിലിനോട് പറഞ്ഞു.

ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജേര്‍മെനില്‍ നിന്നുമാണ് മെസി അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്ക് ചേക്കേറുന്നത്. മെസിയുടെ വരവോടുകൂടി അമേരിക്കന്‍ ഫുട്‌ബോളിന് വളരെ വലിയ ശ്രദ്ധ പിടിച്ചുപറ്റാന്‍ സാധിച്ചിരുന്നു.

പ്രമുഖ താരങ്ങളെയും ആരാധകരെയും അമേരിക്കന്‍ ഫുട്‌ബോളിലേക്ക് ആകര്‍ഷിക്കുന്നതിന് മെസിയുടെ വരവ് കാരണമായി. മെസിയുടെ വരവിന് പിന്നാലെ സ്പാനിഷ് താരങ്ങളായ ജോഡി ആല്‍ബ, സെര്‍ജിയോ ബസ്‌ക്വാറ്റ്‌സ് എന്നിവരും ഇന്റര്‍ മയാമിയിലേക്ക് ചേക്കേറിയിരുന്നു.

മെസിയുടെ വരവോടുകൂടി മികച്ച കുതിപ്പാണ് ഇന്റര്‍ മയാമി കാഴ്ചവെച്ചത്. തന്റെ അരങ്ങേറ്റ സീസണ്‍ തന്നെ മയാമിയില്‍ അവിസ്മരണീയമാക്കാന്‍ അര്‍ജന്റീനന്‍ സൂപ്പര്‍ താരത്തിന് സാധിച്ചിരുന്നു.

ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തില്‍ ഇന്റര്‍ മയാമി സ്വന്തമാക്കിയിരുന്നു. മായാമിക്കായി ഈ സീസണില്‍ 14 മത്സരങ്ങളില്‍ നിന്നും 11 ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് മെസി അക്കൗണ്ടിലാക്കിയിട്ടുള്ളത്.

Content Highlight: Jessy Marsh talks about Lionel Messi coming in MLS.