മല്‍സരത്തില്‍ കൃത്യമായ ആധിപത്യം ചെന്നൈയിനായിരുന്നു. പന്തടക്കത്തിലും മുന്നേറ്റത്തിലും ചെന്നൈ മികച്ചുനിന്നു. പക്ഷെ, പിഴച്ചത് ഫിനിഷിങിലായിരുന്നു. ചെന്നൈയുടെ എക്കാലത്തേയും മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളായ ജെജെയുടെ രണ്ട് മിസിങാണ് അര്‍ഹിച്ച ജയം ചെന്നൈ മച്ചാന്‍മാര്‍ക്ക് നഷ്ടമായത്. ആ പിഴവുകള്‍ ജെജെയെ വിടാതെ പിന്തുടരും.
A brilliant interplay between Gregory Nelson and @jejefanai almost set up Germanpreet for the opening goal!
Watch it LIVE on @hotstartweets: https://t.co/2RiYo3fMBu
JioTV users can watch it LIVE on the app. #ISLMoments #BENCHE #LetsFootball #FanBannaPadega pic.twitter.com/oFtEPmssmi— Indian Super League (@IndSuperLeague) September 30, 2018
മല്‍സരത്തിന്‌റെ പതിനെട്ടാം മിനിറ്റിലായിരുന്നു ആദ്യചാന്‍സ്. ജെര്‍മന്‍പ്രീത് ഒരുക്കിയ ഗോള്‍ ചാന്‍സ് ജെജെയും നെല്‍സണും ചേര്‍ന്ന് കളഞ്ഞുകുടിച്ചു. ഗോള്‍ പോസ്റ്റിനു മുന്നില്‍ ഗോളി മാത്രം ശേഷിക്കെ ജെജെയുടെ ഷോട്ട് ഗോളില്‍ നിന്ന് അകന്നുപോകുകയായിരുന്നു.
Jeje”s sharp instincts help him chase down a Rahul Bheke back pass, but the striker couldn”t sort his feet out in time.
Watch it LIVE on @hotstartweets: https://t.co/2RiYo3fMBu
JioTV users can watch it LIVE on the app. #ISLMoments #BENCHE #LetsFootball #FanBannaPadega pic.twitter.com/mlB6CLjAug— Indian Super League (@IndSuperLeague) September 30, 2018
31ാം മിനിറ്റിലായിരുന്നു രണ്ടാം ചാന്‍സ്. ബെംഗളൂരു പ്രതിരോധതാരം രാഹുല്‍ ബെഹ്കയുടെ മൈനസ് പാസ് ജെജെ കണക്ട് ചെയ്‌തെങ്കിലും സെക്കന്‍ഡ് ടച്ച് കണ്‍ട്രോള്‍ ചെയ്യുന്നതില്‍ പിഴച്ചതോടെ വീണ്ടും ഗ്രൗണ്ടില്‍ ജെജയുടെ കണ്ണീര്‍.
എന്നാല്‍ മിക്കുവിന് പിഴച്ചില്ല.ഒരു ഗോളിന്റെ ജയത്തില്‍ ചെന്നൈയോട് മധുരപ്രതികാരം