ബെംഗളൂരു: കര്‍ണാടകത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ടും രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് ഒരു കുറവും വന്നിട്ടില്ലെന്നു വ്യക്തമാക്കുകയാണ് ഉപതെരഞ്ഞെടുപ്പ്. കുമാരസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് അയോഗ്യരാക്കപ്പെട്ട 15 എം.എല്‍.എമാരുടെ മണ്ഡലങ്ങളിലേക്ക് അടുത്തമാസം പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെ.ഡി.എസും സഖ്യമില്ലാതെയാണു മത്സരിക്കാന്‍ പോകുന്നത്.
ഒറ്റയ്ക്കു മത്സരിക്കാന്‍ പോകുന്നതായി ജെ.ഡി.എസാണ് ആദ്യം വ്യക്തമാക്കിയത്. എല്ലാ സീറ്റിലും ജെ.ഡി.എസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുമെന്നും കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ നിന്നു പാഠം പഠിച്ചെന്നും ജെ.ഡി.എസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു.
ജെ.ഡി.എസ് ഒറ്റയ്ക്കു മത്സരിക്കുമെന്ന് പാര്‍ട്ടി നേതാവ് എച്ച്.ഡി ദേവഗൗഡയും മാധ്യമങ്ങളോടു പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഉപതെരഞ്ഞെടുപ്പില്‍ ജെ.ഡി.എസുമായി സഖ്യം വേണ്ടെന്ന് കോണ്‍ഗ്രസിലും നേരത്തേ അഭിപ്രായമുയര്‍ന്നിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കാനിരിക്കെയാണ് ജെ.ഡി.എസിന്റെ പ്രഖ്യാപനം.