Malayalam Cinema
അനശ്വര നടന്‍ സത്യനാവാനൊരുങ്ങി ജയസൂര്യ ; നിര്‍മ്മാണം വിജയ് ബാബു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2019 Apr 06, 05:52 pm
Saturday, 6th April 2019, 11:22 pm

കൊച്ചി: അനശ്വര നടന്‍ സത്യന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. നടന്‍ ജയസൂര്യയാണ് സത്യനായി വെള്ളിത്തിരയില്‍ എത്തുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് സത്യന്റെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുന്നത്.

സത്യന്റെ ജീവിതം സിനിമയാക്കാനുള്ള അവകാശം വിജയ് ബാബു സ്വന്തമാക്കിയതായി സത്യന്റെ മകന്‍ സതീഷ് സത്യന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഓഫീഷ്യല്‍ അനൗണ്‍സ്‌മെന്റ് ഇതുവരെ നടന്നിട്ടില്ല.

1952ല്‍ പുറത്തിറങ്ങിയ ആത്മസഖിയാണ് സത്യന്റെ ആദ്യ ചിത്രം. സംസ്ഥാന ദേശീയ പുരസ്‌ക്കാരങ്ങളടക്കം നിരവധി പുരസ്‌ക്കാരം ലഭിച്ച അദ്ദേഹം 1971 ല്‍ രക്താര്‍ബുദത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം മലയാളിയായ ഫുട്‌ബോള്‍ താരം വി.പി സത്യനായത് ജയസൂര്യയായിരുന്നു.

DoolNews video