Malayalam Cinema
'നമോ'യില്‍ കുചേലനാകാനൊരുങ്ങി ജയറാം; 20 കിലോ ഭാരം കുറയ്ക്കും ; ചിത്രമൊരുങ്ങുന്നത് പൂര്‍ണമായും സംസ്‌കൃതത്തില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Jan 03, 10:27 am
Friday, 3rd January 2020, 3:57 pm

കൊച്ചി: കുചേലനാകാനൊരുങ്ങി നടന്‍ ജയറാം. വിവിധ ഗിന്നസ് റെക്കോര്‍ഡ് ഉടമയായ വിജീഷ്മണി സംവിധാനം ചെയ്യുന്ന സംസ്‌കൃത സിനിമയിലാണ് ജയറാം കുചേലനാവുത്.

ചിത്രത്തിനായി ഇരുപത് കിലോയോളം തടി കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ജയറാം എന്നാണ് സൂചന. കുചേലനാവുന്നതിനായി ജയറാം തല മൊട്ടയടിച്ചു.

101 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. മുഴുനീളം സംസ്‌കൃതഭാഷ മാത്രം ഉപയോഗിക്കുന്ന ചിത്രമായിരിക്കും ഇത്. ‘നമോ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍നിന്നുമുള്ള പ്രഗല്ഭരായ കലാകാരന്മാരെയും അഭിനേതാക്കളെയും ഉള്‍പ്പെടുത്തിയിരിക്കുസിനിമയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

ആറ് ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള രാജസ്ഥാന്‍ സ്വദേശി ബി. ലെനിനാണ് എഡിറ്റിങ് എസ്. ലോകനാഥനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

DoolNews Video