മിഥുൻ മാനുവലിന്റെ സംവിധാനത്തിൽ ജയറാം പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രമാണ് അബ്രഹാം ഓസ്ലർ. ചിത്രത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നത് മമ്മൂട്ടിയുടെ കാമിയോ റോളിനെക്കുറിച്ചായിരുന്നു. ഓസ്ലറിൽ അലക്‌സാണ്ടർ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.
മിഥുൻ മാനുവലിന്റെ സംവിധാനത്തിൽ ജയറാം പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രമാണ് അബ്രഹാം ഓസ്ലർ. ചിത്രത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നത് മമ്മൂട്ടിയുടെ കാമിയോ റോളിനെക്കുറിച്ചായിരുന്നു. ഓസ്ലറിൽ അലക്‌സാണ്ടർ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.
ചിത്രത്തിൽ മമ്മൂട്ടി ഉണ്ടെങ്കിൽ സിനിമ എന്തായാലും പോയി കാണുമെന്ന് വിജയ് തന്നോട് പറഞ്ഞിരുന്നെന്നാണ് ജയറാം പറഞ്ഞത്. മമ്മൂട്ടിയുടെ സിനിമാ തെരഞ്ഞെടുപ്പും കഥാപാത്രവും വ്യത്യസ്തമായിരിക്കുമെന്നും ഓസ്ലർ ചെയ്യാൻ ഒരു കാരണമുണ്ടാകുമെന്നും വിജയ് പറഞ്ഞെന്ന് ജയറാം കൂട്ടിച്ചേർത്തു.
വിജയ്ക്ക് സിനിമ കാണാനുള്ള എല്ലാ ഏർപ്പാടുകളും താൻ ചെയ്തിട്ടാണ് പോന്നതെന്നും ജയറാം പറയുന്നുണ്ട്. ഓസ്ലർ സിനിമയെക്കുറിച്ച് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം. ‘ദി ഗ്രേറ്റെസ്റ്റ് ഓഫ് ഓൾ ടൈം’ എന്ന വിജയ് ഡബിൾ റോളിൽ എത്തുന്ന ചിത്രത്തിൽ ജയറാമും പ്രധാന വേഷത്തിൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.
‘മദ്രാസിൽ വിജയ് ആയിട്ടുള്ള സിനിമയുടെ ഷൂട്ടിങ് നടക്കുകയായിരുന്നു. അപ്പോൾ പടം ഇറങ്ങി എന്ന് പറഞ്ഞപ്പോൾ വിജയ് ഓടിവന്ന് എന്നോട് ചോദിക്കുകയാണ് ‘ഇതിലും മമ്മൂട്ടി ഉണ്ടോ, അങ്ങനെയെങ്കിൽ എന്തായാലും സിനിമ കാണണം’ എന്ന്. ‘എന്താണ് മൂപ്പര് ചെയ്തിട്ടുള്ളതെന്ന് കാണാൻ വേണ്ടിയിട്ടാണ്. അത്രയും വ്യത്യസ്തമായിട്ടുള്ള പടങ്ങളാണ് അദ്ദേഹം ചെയ്യുന്നത്.
അദ്ദേഹം അത് സെലക്ട് ചെയ്യാൻ എന്തെങ്കിലും ഒരു കാരണമുണ്ടാകും, അത് എന്താണെന്ന് എനിക്കറിയണം’ എന്നും വിജയ് പറഞ്ഞു. അതുപോലെ പുള്ളിക്ക് പടം കാണാനുള്ള ഏർപ്പാടും ആക്കിയിട്ടുണ്ട്,’ ജയറാം പറഞ്ഞു.
അഞ്ചാം പാതിരക്ക് ശേഷം മിഥുൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അബ്രഹാം ഓസ്ലർ. അതേസമയം, അബ്രഹാം ഓസ്ലറിൽ ജയറാമിന് പുറമെ അനശ്വര രാജനും അർജുൻ അശോകനും സൈജു കുറുപ്പും ജഗദീഷും ഒന്നിക്കുന്നുണ്ട്. ഇർഷാദ് എം. ഹസനും മിഥുൻ മാനുവൽ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഡോ. രൺധീർ കൃഷ്ണൻ ആണ്. ജനുവരി 11ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Content Highlight: Jayaram about vijay’s reaction while mammootty acted in abraham ozler