DSport
ആരാധകരുടെ മോശം കമ്മന്റ്: പൊട്ടിത്തെറിച്ച് ജ്വാല ഗുട്ട
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Aug 26, 09:07 am
Monday, 26th August 2013, 2:37 pm

[]ബാംഗ്ലൂര്‍: ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗിനിടെ കോപിഷ്ടയായി ##ജ്വാല ഗുട്ട. മത്സരത്തിനിടയില്‍ കാണികളുടെ ഭാഗത്ത് നിന്നുണ്ടായ മോശം കമ്മന്റുകളാണ് ഈ 29കാരിയെ ചൊടിപ്പിച്ചത്.

ഐ.ബി.എല്ലില്‍ ദല്‍ഹി സ്മാഷര്‍ താരമാണ് ജ്വാല ഗുട്ട. ബംഗാ ബീറ്റ്‌സിനെതിരായുള്ള മത്സരത്തിന് ശേഷമാണ് ആരാധകര്‍ മോശം കമ്മന്റ് പറഞ്ഞ് താരത്തെ ചൊടിപ്പിച്ചത്.[]

മത്സരം സമനിലയിലായതോടെ കോപിഷ്ടയായാണ് ജ്വാലയെ കാണപ്പെട്ടത്. അധികൃതരോട് ജ്വാല ഉച്ചത്തില്‍ സംസാരിക്കുകയും ചെയ്തിരുന്നു. താരത്തിന്റെ കോപത്തിന്റ കാരണം അന്വേഷിച്ചപ്പോഴാണ് ആരാധകരാണ് പ്രകോപനത്തിന് കാരണമെന്ന് മനസ്സിലായത്.

ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായ ചില കമ്മന്റുകള്‍ താരത്തെ വ്യക്തിപരമായി അവഹേളിച്ചതാണ് ജ്വാല ദേഷ്യപ്പെടാന്‍ കാരണമെന്നാണ് ടീം അധികൃതര്‍ നല്‍കുന്ന സൂചന.

എന്തായാലും മത്സരത്തില്‍ ദല്‍ഹി സ്മാഷേര്‍സ് ബംഗാ ബീറ്റ്‌സിനെ 4-1 പരാജയപ്പെടുത്തി. വി. ദിജുവായിരുന്നു ജ്വാലയുടെ പങ്കാളി.