42ാം വയസില്‍ ഇതിഹാസ ബൗളര്‍ ഐ.പി.എല്ലില്‍ മെഗാ ലേലത്തിലേക്ക്; ആവേശത്തില്‍ ക്രിക്കറ്റ് ലോകം!
Sports News
42ാം വയസില്‍ ഇതിഹാസ ബൗളര്‍ ഐ.പി.എല്ലില്‍ മെഗാ ലേലത്തിലേക്ക്; ആവേശത്തില്‍ ക്രിക്കറ്റ് ലോകം!
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 6th November 2024, 10:13 am

2025 ഐ.പി.എല്ലിന് മുന്നോടിയായി എല്ലാ ഫ്രാഞ്ചൈസികളും തങ്ങളുടെ നിലനിര്‍ത്തല്‍ പട്ടിക പുറത്ത് വിട്ടിരുന്നു. അപ്രതീക്ഷിതമായ തീരുമാനങ്ങളാണ് നിലനിര്‍ത്തല്‍ പട്ടികയില്‍ ഉണ്ടായത്. പല ഫ്രാഞ്ചൈസികളും തങ്ങളുടെ ക്യാപ്റ്റന്‍മാര്‍ അടക്കമുള്ള വലിയ നിരയെ മെഗാ താരലേലത്തില്‍ വിട്ടയച്ചിരുന്നു.

ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് 2025 ഐ.പി.എല്‍ മെഗാ ലേലത്തിലേക്ക് ഇതിഹാസ ബൗളര്‍ കടന്നു വന്നിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സന്റെ പേരാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. 1.5 കോടി രൂപ അടിസ്ഥാന വിലയിലാണ് ആന്റേഴ്‌സണ്‍ 2025 ഐ.പി.എല്ലില്‍ ഇടം പിടിച്ചത്.

2024ല്‍ വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയോടെ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും 42കാരനായ താരം വിരമിച്ചിരുന്നു. 2014 ശേഷം ആന്റേഴ്‌സണ്‍ മെഗാ താര ലേലത്തിന് എത്തിയത് ആരാധകരെ സന്തോഷിപ്പിക്കന്ന കാര്യം തന്നെയാണ്.

10 വര്‍ഷത്തിന് ശേഷമാണ് താരം ടി-20 കളിക്കാന്‍ താത്പര്യപ്പെടുന്നത്. മാത്രമല്ല ഇതാദ്യമായാണ് ആന്റേഴ്‌സണ്‍ ഐ.പി.എല്ലിന്റെ ഭാഗമാകുന്നത്.

ഇതിഹാസ ബൗളര്‍ ടെസ്റ്റിലെ 188 മത്സരത്തില്‍ നിന്ന് 704 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഏകദിനത്തില്‍ 194 മത്സരങ്ങളില്‍ നിന്ന് 269 വിക്കറ്റും ടി-20ഐയില്‍ 19 മത്സരത്തില്‍ നിന്ന് 18 വിക്കറ്റുകളുമാണ് ആന്റേഴ്‌സന്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഫാസ്റ്റ് ബൗളറായ ശേഷമാണ് താരം ഇന്റര്‍നാഷണലില്‍ നിന്ന് കളം വിട്ടത്.

മാത്രമല്ല രണ്ട് കോടി അടിസ്ഥാന വിലയുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ സ്റ്റാര്‍ ഓപ്പണര്‍ ജോസ് ബട്ലര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോണി ബെയര്‍ഡസ്റ്റോ, കഗീസോ റബാദ, മാര്‍ക്ക് വുഡ്, ആര്‍ച്ചര്‍, ഗസ് ആറ്റ്കിങ്സണ്‍ എന്നിവരാണ് ഓവര്‍ സീസ് താരങ്ങള്‍. ലോകമെമ്പാടുമുള്ള ആരാധകര്‍ ഇനി കാത്തിരിക്കുന്നത് 2025 ഐ.പി.എല്‍ മെഗാലേലമാണ്.

 

Content Highlight: James Anderson Registering his name in the IPL Mega Auction 2025