Advertisement
Malayalam Cinema
രണത്തിനും അയ്യപ്പനും കോശിക്കും ശേഷം പൃഥ്വിരാജ് സിനിമയ്ക്കായി ജേക്‌സ് ബിജോയ്; ചിത്രീകരണം ആടുജീവിതത്തിന് ശേഷം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Mar 11, 01:19 pm
Wednesday, 11th March 2020, 6:49 pm

കൊച്ചി: അയ്യപ്പനും കോശിയും, രണം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് ചിത്രത്തിനായി വീണ്ടും സംഗീതം നല്‍കാനൊരുങ്ങി ജേക്‌സ് ബിജോയ്. തിരക്കഥാകൃത്തും സംവിധായകനുമായ മൂഹ്‌സിന്‍ പരാരിയുടെ സഹോദരന്‍ ഇര്‍ഷാദ് പരാരി സംവിധാനം ചെയ്യുന്ന ചിത്രത്തിനാണ് ജേക്‌സ് സംഗീതം നല്‍കുന്നത്.

അയല്‍വാശി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആടുജീവിതത്തിന് ശേഷമായിരിക്കും ചിത്രീകരണം ആരംഭിക്കുക. ജേക്‌സിന്റെ രണത്തിലെയും അയ്യപ്പനും കോശിയിലെയും ഗാനങ്ങള്‍ ഏറെ ഹിറ്റായിരുന്നു.

നിലവില്‍ ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി വിദേശത്താണ് പൃഥ്വിരാജ് ഉള്ളത്. ചിത്രത്തിനായി 30 കിലോയിലധികം ഭാരം പൃഥ്വിരാജ് കുറച്ചിരുന്നു.

ജോലിതേടി ഗള്‍ഫിലെത്തുകയും പലരാലും ചതിക്കപ്പെട്ട് അവിടെ ഒരു ആടുവളര്‍ത്തല്‍ കേന്ദ്രത്തില്‍ കഷ്ടതകള്‍ സഹിച്ച് ജോലി ചെയ്യേണ്ടി വരികയും ചെയ്ത നജീബിന്റെ കഥയാണ് ആടു ജീവിതം പറയുന്നത്.

ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തില്‍ തരംഗമായ നോവലായിരുന്നു ഇത്. തന്റെ പരിചയത്തിലുള്ള ഒരാളുടെ യഥാര്‍ത്ഥ ജീവിതമാണ് ബെന്യാമിന്‍ നോവലിന് പ്രമേയമാക്കിയത്.

DoolNews Video