ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജി ആവാന്‍ ഈ ചെറുപ്പക്കാരന്‍; ഒരു ജഡ്ജി സത്യസന്ധയുള്ള, ബാഹ്യശക്തികള്‍ക്ക് എളുപ്പത്തില്‍ കീഴ്‌പ്പെടാതിരിക്കുന്ന വ്യക്തിയാവണം'
ജയ്പൂര്‍: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജി ആവാനൊരുങ്ങുകയാണ് ജയ്പൂര്‍ സ്വദേശിയായ യുവാവ്. മായങ്ക് പ്രതാപ് സിങ് എന്ന 21കാരനാണ് ഈ നേട്ടം സ്വന്തമാക്കിയത്.
രാജസ്ഥാന്‍ ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷ ആദ്യ ശ്രമത്തില്‍ തന്നെ വിജയിച്ചതോടെയാണ് മായങ്കിന് ഈ നേട്ടം കരസ്ഥമാക്കാനായത്. പരീക്ഷയെഴുതാനുള്ള പ്രായപരിധി 23ല്‍ നിന്ന് 21ആയി രാജസ്ഥാന്‍ ഹൈക്കോടതി കുറച്ചിരുന്നു.
2018ലെ രാജസ്ഥാന്‍ ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷ എഴുതുന്നതിന് വേണ്ടി താന്‍ ദിവസത്തില്‍ 12-13 മണിക്കൂറോളം പഠിക്കുമായിരുന്നുവെന്ന് മായങ്ക് പറഞ്ഞു. നല്ല ഒരു ജഡ്ജിയെന്നാല്‍ സത്യസന്ധയുള്ള, ബാഹ്യശക്തികള്‍ക്ക് എളുപ്പത്തില്‍ കീഴ്‌പ്പെടാതിരിക്കുന്ന വ്യക്തിയാവണമെന്നാണ് തന്റെ അഭിപ്രായമെന്നും മായങ്ക് പറഞ്ഞു.