Entertainment
പൊന്മാന് കണ്ട് സംവിധായകനെ വിളിച്ചിരുന്നു, എന്ത് ബ്രില്‍യന്റ് ആയിട്ടാണ് അദ്ദേഹം ആ കഥാപാത്രം അവതരിപ്പിച്ചത്: ജഗദീഷ്

ഒ.ടി.ടിയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായി തീര്‍ന്ന ചിത്രമാണ് പൊന്മാന്‍. ജി. ആര്‍ ഇന്ദുഗോപന്റെ നാലഞ്ച് ചെറുപ്പക്കാര്‍ എന്ന നോവലിനെ ആസ്പദമാക്കി ജോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബേസില്‍ ജോസഫ്, സജിന്‍ ഗോപു, ലിജോമോള്‍ ജോസ്, ആനന്ദ് മന്മഥന്‍ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയിരുന്നു.

സിനിമയിലെ അഭിനേതാക്കളുടെ പ്രകടനത്തെ കുറിച്ച് മികച്ച പ്രതികരണങ്ങള്‍ വന്നിരുന്നു. മലയാളത്തിനും മലയാളത്തിന് പുറത്തുമായി ഒരുപാട് നിരൂപക പ്രശംസ നേടിയ ചിത്രം കൂടിയായിരുന്നു പൊന്മാന്‍. സിനിമയില്‍ ബ്രൂണോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ആനന്ദ് മന്മഥന്‍ ആയിരുന്നു.

ജഗദീഷ്

ഇപ്പോള്‍ പൊന്മാനെ കുറിച്ചും ആനന്ദ് മന്മഥന്റെ പ്രകടനത്തെ കുറിച്ചും സംസാരിക്കുകയാണ് നടന്‍ ജഗദീഷ്.

പൊന്മാനിലെ ബ്രൂണോ എന്ന കഥാപാത്രം വളരെ ബ്രില്‍യന്റ് ആയാണ് ആനന്ദ് മന്മഥന്‍ ചെയ്തതെന്നും ഒരു തെറ്റ് പോലും പറയാന്‍ കഴിയാത്ത വിധം വളരെ മനോഹരമായാണ് ആ കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചതെന്നും ജഗദീഷ് പറയുന്നു. സിനിമയുടെ സംവിധായകനെ താന്‍ സിനിമ കണ്ട് വിളിച്ചിരുന്നുവെന്നും എല്ലാവരുടെയും പ്രകടനം വളരെ നന്നായിരുന്നുവെന്നും ജഗദീഷ് കൂട്ടിചേര്‍ത്തു.

റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ആഭ്യന്തര കുറ്റവാളിയുടെ വിശേഷങ്ങള്‍ റിപ്പോര്‍ട്ടര്‍ ടി.വിയോട് പങ്കുവെക്കുകയായിരുന്നു അദ്ദേഹം.

‘പൊന്മാനിലെ വേഷം എന്ത് ബ്രില്‍യന്റ് ആയിട്ടാണ് ചെയ്തിരിക്കുന്നത്. നമ്മള്‍ അത് എടുത്ത് പറയേണ്ടതാണ്. നമുക്ക് തന്നെ ഇമ്പ്രഷന്‍ തോന്നുന്ന രീതിയിലാണ് ആ കഥാപാത്രത്തെ ആനന്ദ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് കൊള്ളാലോ ഗംഭീരമായിട്ട് ചെയ്തിട്ടുണ്ടല്ലോ പറയാന്‍ തോന്നും. ഒരു തെറ്റും ചൂണ്ടി കാണിക്കാന്‍ പറ്റാത്ത ലെവലില്‍ ഗംഭീരമായി ചെയ്തിട്ടുണ്ട്. പൊന്മാന്‍ സിനിമ അതി മാനോഹരമായി ചെയ്തിട്ടുണ്ട്. സംവിധായകനെ ഞാന്‍ വിളിച്ച് പറയുകയും ചെയ്തിരുന്നു. എല്ലാവരുടെയും പെര്‍ഫോമന്‍സിനെ കുറിച്ച് ഞാന്‍ വിളിച്ച് പറഞ്ഞിരുന്നു,’ ജഗദീഷ് പറയുന്നു.

Content Highlight: Jagadish about ponman movie and Anand manmadhan’s performance.