മലയാളത്തിലെ ക്ലാസിക് സിനിമകളിൽ ഒന്നാണ് ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്.
മലയാളത്തിലെ ക്ലാസിക് സിനിമകളിൽ ഒന്നാണ് ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്.
മോഹൻലാൽ, ശോഭന, സുരേഷ് ഗോപി തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന ചിത്രം മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നാണ്. നിരവധി സംസ്ഥാന ദേശീയ അവാർഡുകൾ കരസ്ഥമാക്കി അന്യഭാഷകളിലേക്കടക്കം റീമേക്ക് ചെയ്യപ്പെട്ട ചിത്രം ഇന്നാണ് ഇറങ്ങുന്നതെങ്കിൽ വിജയിക്കില്ല എന്നാണ് നടൻ ജാഫർ ഇടുക്കി പറയുന്നത്.
മണിച്ചിത്രത്താഴ് ഇന്നിറങ്ങിയാൽ ആദ്യ ദിനം തന്നെ ശോഭനയാണ് നാഗവല്ലിയെന്ന കാര്യം പുറത്തുവരുമെന്നും അതറിയാതെ ഇരിക്കണമെങ്കിൽ വല്ല ഗുഹയിൽ ചെന്നെങ്ങാനും പടം പിടിക്കേണ്ടി വരുമെന്നും ജാഫർ ഇടുക്കി പറയുന്നു. എലോക്വൻസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
‘മണിച്ചിത്രത്താഴ് ഇന്നാണ് സംഭവിക്കുന്നന്തെങ്കിൽ അത് വിജയിക്കില്ല. കാരണം സിനിമയുടെ സസ്പെൻസ് ആദ്യദിനം തന്നെ കുറേ പേര് ഫോണിൽ പകർത്തും.
ശോഭന നാഗവല്ലിയാണ് എല്ലാവരും കാണണം എന്നവർ പറയും. ഒളിച്ചും പാത്തും വല്ല ഗുഹയിൽ ചെന്ന് എടുക്കേണ്ടി വന്നേനെ. അങ്ങനെയൊക്കെ പ്രശ്നമുണ്ട്.
സിനിമ ഷൂട്ട് ചെയ്യുന്ന സ്ഥലത്ത് വലിയ ശല്യമായി മാറിയിരിക്കുന്ന ഒന്നാണ് ആളുകളുടെ ഫോൺ റെക്കോർഡിങ്. നമ്മൾ അനൗൺസ് ചെയ്താലും അവർ റെക്കോർഡ് ചെയ്യും. അങ്ങനെ ഒരാൾ റെക്കോർഡ് ചെയ്യുമ്പോൾ ഒരു നിർമാതാവിന്റെ മനസൊക്കെ എത്ര വിഷമിക്കുന്നുണ്ടാവും എന്നറിയുമോ.
എത്ര കാശ് മുടക്കിയാണ് സിനിമ ചെയ്യുന്നതെന്ന് അറിയുമോ. അതാണ് ഒരൊറ്റ ക്ലിക്കിൽ ഒന്നും അല്ലാതെ ആക്കുന്നത്,’ ജാഫർ ഇടുക്കി പറയുന്നു.
Content Highlight: Jaffar Idukki Talk About Manichithrathazu