ആശയസംവാദ പരിസരങ്ങള്‍ ആരോഗ്യകരമാകുന്നില്ല: ജെ. ദേവിക ഫേസ്ബുക്കില്‍ നിന്നും അവധിയെടുക്കുന്നു
Daily News
ആശയസംവാദ പരിസരങ്ങള്‍ ആരോഗ്യകരമാകുന്നില്ല: ജെ. ദേവിക ഫേസ്ബുക്കില്‍ നിന്നും അവധിയെടുക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th October 2015, 2:32 pm

devikaകോഴിക്കോട്: പ്രമുഖ സ്ത്രീപക്ഷ എഴുത്തുകാരിയും അധ്യാപികയുമായ ജെ. ദേവിക ഫേസ്ബുക്കില്‍ നിന്നും നീണ്ട അവധിയെടുക്കുന്നു. ഫേസ്ബുക്ക് സ്റ്റാറ്റസിലൂടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വിമര്‍ശനാത്മകമായ ആശയസംവാദത്തിനും ആത്മപ്രതിഫനലത്തിനും പരസ്പരരൂപീകരണത്തിനും  ഇടതുപക്ഷത്തിന്റെ പുനഃസൃഷ്ടിയും ഫേസ്ബുക്കിലൂടെ സാധ്യമാകുന്നില്ലെന്ന അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് താന്‍ ഫേസ്ബുക്കില്‍ നിന്നും ഇടവേളയെടുക്കുന്നതെന്ന് ജെ. ദേവിക പോസ്റ്റില്‍ പറയുന്നു.

താന്‍ ഫേസ്ബുക്ക് ഉപേക്ഷിക്കുന്നതിനു കാരണമായി മൂന്നു കാര്യങ്ങളാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഒന്നാമതായി മുഖ്യധാരാ ഇടതുപക്ഷത്തിന്റെ ജനാധിപത്യവിരുദ്ധപൈതൃകങ്ങളെക്കുറിച്ച് വിമര്‍ശനാത്മകമായി ചിന്തിക്കാനുള്ള സാധ്യതകളെ ഫേസ്ബുക്ക് ഇല്ലാതാക്കുന്നു എന്നതാണ്. പരിമിതമായ ലിബറല്‍ ഫെമിനിസത്തില്‍ കൂടുതലായൊന്നും ഫേസ്ബുക്കില്‍ സാധ്യമാകുന്നില്ല എന്നതാണ് രണ്ടാമത്തെ കാരണമായി ചൂണ്ടിക്കാട്ടുന്നത്. മൂന്നാമതായി ആശയസംവാദത്തിനു പറ്റിയ ഭാഷ സൃഷ്ടിക്കുന്നതിലുള്ള പരാജയം.

വലതുപക്ഷത്തെ നാം വിമര്‍ശിക്കുമ്പോള്‍ കേരളത്തിലം മുഖ്യധാരാ ഇടത് അതിന്റെ പ്രതാപകാലത്തു പോലും രാഷ്ട്രീയ ഇടതും സാമൂഹ്യസാംസ്‌കാരിക വലതുമായിരുന്നു എന്ന കാര്യത്തെ തുറന്നഭിമുഖീകരിക്കാന്‍ നാം മടിക്കുന്നു. അതിനുള്ള ഇടമായി ഫേസ്ബുക്കിനെ കാണാന്‍ തയ്യാറാവുന്നില്ല. നമ്മുടെ ധര്‍മ്മം വലതുപക്ഷത്തെ ഏതുവിധേനെയും എതിര്‍ത്തുതോല്‍പ്പിക്കലാണെന്ന പൊതുനിലപാടാണ് ഇവിടെ നിലനില്‍ക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ചുംബനസമരത്തിന്റെ സാദ്ധ്യതകളെ വെറും സി.പി.ഐ.എം അവസരവാദമാക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തിയത് അതില്‍ പലതരത്തിലുള്ള ആളുകളും ഇടപെട്ടുവെന്നതിനാലാണ്.  എന്നാല്‍ മേലാളഇടതുപക്ഷത്തിന്റെ പിതൃമേധാവിത്വപരമായ പൈതൃകത്തെക്കുറിച്ചുള്ള ആന്തരികചര്‍ച്ചകള്‍ക്ക് ചുംബനസമരം വഴിതെളിച്ചില്ല. രാഹുല്‍ പശുപാലന്റെ നിരാശാജനകമായ നിലപാടു മാറ്റം ഇതാണു വ്യക്തമാക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ലിബറലിസത്തിന്റെ മെച്ചങ്ങള്‍ അനുഭവിക്കുകയും അതോടൊപ്പം അറിഞ്ഞോ അറിയാതെയോ വലതുപക്ഷത്തെ സഹായിക്കുന്ന പ്രവൃത്തികളിലേര്‍പ്പെടുകയും ചെയ്യുന്നത് ഇവിടുത്തെ മേലാള ഇടതുപക്ഷത്തിന്റെ സഹജാവബോധമാണ്. ഇന്നത് കൂടുതല്‍ അപകടകരമായിരിക്കുന്നു. എന്നാല്‍ അതേക്കുറിച്ചു അഭിപ്രായം പറയുന്നത് കുറ്റമായി കണക്കാക്കുന്നു.

ശ്രീദേവി എസ് കര്‍ത്തയുടെ പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഇത് ബോധ്യമായത്. ശ്രീദേവി എന്ന വ്യക്തിയില്‍ നിന്ന് വിട്ടകന്ന് ഈ വിഷയം ചര്‍ച്ചചെയ്യാനുള്ള മടി, ഇടതുപക്ഷത്തിന്റെ ഹിതകരമല്ലാത്ത പൈതൃകത്തെ നിഷ്‌ക്കരുണം വിലയിരുത്താനുള്ള മടിയല്ലേ എന്നു തോന്നിയിട്ടുണ്ടെന്നും ദേവിക പറയുന്നു.

വിമര്‍ശനാത്മതസൂക്ഷ്മചിന്ത അനാവശ്യമാണെന്നു ഫേസ്ബുക്ക് സൂചിപ്പിക്കുന്നു. ആ സ്ഥിതിക്ക് ഫേസ്ബുക്കിനു പുറത്തുള്ള സ്ഥങ്ങളില്‍ വിമര്‍ശനാത്മക ചിന്ത പരിശീലിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കായി സമയം ചെലവഴിക്കുകയാണു വേണ്ടതെന്ന് തോന്നുന്നതിനാലാണ് താന്‍ ഫേസ്ബുക്ക് ഉപേക്ഷിക്കുന്നതെന്നും അവര്‍ പറയുന്നു.

ഫേസ്ബുക്ക് ഇടപെടലുകളിൽ നിന്ന് നീണ്ട അവധി എടുക്കാൻ സമയമായി എന്നു തോന്നുന്നു. പലരും പല കാരണങ്ങൾ കൊണ്ടാണല്ലോ ഫേസ്ബുക്ക്പ്രണ…

Posted by Devika Jayakumari on Monday, 26 October 2015