ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സില്‍ ആതിഥേയരായ ഐവറി കോസ്റ്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. നിലവിലെ ചാമ്പ്യന്മാരായ സെനഗലിനെ പെനാല്‍ട്ടിയില്‍ വീഴ്ത്തിക്കൊണ്ടായിരുന്നു ഐവറി കോസ്റ്റിന്റെ മുന്നേറ്റം.
ഗ്രൂപ്പ് ഘട്ടത്തില്‍ ഇക്വറ്റോറിയല്‍ ഗിനിയക്കെതിരെ ഇല്ലാത്ത നാല് ഗോളുകള്‍ക്ക് ഐവറി കോസ്റ്റ് പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെ അവരുടെ മാനേജര്‍ ജീന്‍ ലൂയിസ് ഗാസെറ്റിനെ ടീം പുറത്താക്കിയിരുന്നു. ഈ തിരിച്ചടികള്‍ നിന്നെല്ലാം ശക്തമായി തിരിച്ചുവന്നാണ് ടൂര്‍ണമെന്റ് ഫേവറേറ്റുകള്‍ ആയ സെനഗലിനെ വീഴ്ത്തി ഐവറികോസ്റ്റ് മുന്നേറിയത്.
ചാള്‍സ് കോനല്‍ ബാനി ഡി യമോസൂക്രൊ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 3-4-3-1 എന്ന് ഫോര്‍മേഷനിലാണ് സെനഗല്‍ അണിനിരന്നത്. മറുഭാഗത്ത് 4-4-1-1 എന്ന ശൈലിയും ആയിരുന്നു ഐവറികോസ്റ്റ് പിന്തുടര്‍ന്നത്.
മത്സരം തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ഹബീബ് ഡയല്ലോയിലൂടെ സെനഗല്‍ ആണ് ആദ്യം ലീഡ് നേടിയത്. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ സെനഗല്‍ ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിട്ടുനിന്നു.
രണ്ടാം പകുതി തുടങ്ങി മറുപടി ഗോളിനായി ഐവറികോസ്റ്റ് മികച്ച നീക്കങ്ങള്‍ നടത്തി. ഒടുവില്‍ മത്സരത്തിന്റെ 86ാം മിനിട്ടില്‍ ഫ്രാങ്ക് കെസി ഐവറി കോസ്റ്റിനായി സമനില ഗോള്‍ നേടി. പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു കൊണ്ടായിരുന്നു താരം ഐവറികോസ്റ്റിന് സമനില നേടിക്കൊടുത്തത്.
ഒടുവില്‍ നിശ്ചിത സമയം പിന്നിട്ടപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയാവുകയായിരുന്നു. ഒടുവില്‍ മത്സരം ടൈമിലേക്ക് നീങ്ങുകയായിരുന്നു. എക്‌സ്ട്രാടൈമിലും ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചില്ല.
ഒടുവില്‍ പെനാല്‍ട്ടി വിധിയെഴുതിയ മത്സരത്തില്‍ ഐവറി കോസ്റ്റ് വിജയം സ്വന്തമാക്കുകയായിരുന്നു. 5-4 എന്ന സ്‌കോറിന് ആയിരുന്നു ആതിഥേയരുടെ വിജയം.
Content Highlight: Ivory coast beat Senegal in African cup off nations.