എന്റെ ഏതൊരു സിനിമ ഹിറ്റായാലും അതിന്റെ പിന്നാലെ ഒരു വിവാദവും ഉണ്ടാകും. ആ വീഡിയോ ഉണ്ടായിരുന്നത് ഞാനല്ല. നമ്മള്‍ പ്രശസ്തിയിലെത്തുമ്പോള്‍ അതിന് കുറെ നേട്ടങ്ങളും അതിന്റെതായ വിഷമതകളും ഉണ്ട്.
ഒപ്പിനീയന്‍ / റായ് ലക്ഷ്മി
മൊഴിമാറ്റം / ജീജ സഹദേവന്‍
[]ചലച്ചിത്രതാരം ലക്ഷ്മി റായ് പുതിയ പേരനുസരിച്ച് റായ് ലക്ഷ്മി വെള്ളിത്തിരയിലേക്ക് വീണ്ടും ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ്. റായ് ലക്ഷ്മി എന്ന പേര് തനിക്ക് കൂടുതല്‍ ഭാഗ്യം കൊണ്ടുവരുമെന്നാണ് താരം വിശ്വസിക്കുന്നത്. അടുത്തിടെ ഒരു വീഡിയോ ക്ലിപ്പിങ്‌സിന്റെ പേരില്‍ വിവാദത്തില്‍ പെട്ടിരുന്ന ലക്ഷ്മി പുതിയ വിശേഷങ്ങളെയും വിവാദങ്ങളെയും കുറിച്ച്.
വീഴ്ചയില്‍ നിന്നുള്ള തിരിച്ചുവരവില്‍ ധാരാളം നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞു?
വീഴ്ചയ്ക്ക് ശേഷമാണ് വിജയം എന്നെ തേടിയെത്തിയത്. മലയാളത്തില്‍ “രാജാധിരാജ”” തമിഴില്‍ “അരന്‍മനയ്” 2014 എനിക്ക് വളരെ നല്ല വര്‍ഷം ആണ്. എനിക്ക് ധാരാളം അവസരങ്ങള്‍ വന്നിരുന്നെങ്കിലും ഞാന്‍ ഈ രണ്ട് ചിത്രങ്ങള്‍ മാത്രമാണ് തിരഞ്ഞെടുത്തത്. ഇതുവരെ കാത്തിരുന്ന വിജയം എനിക്ക് ഈ ചിത്രങ്ങളിലൂടെ ലഭിച്ചു. എന്റെ ആരാധകരുടെ ആവശ്യ പ്രകാരമാണ് ഞാന്‍ തിരിച്ചു വന്നത്. “കാഞ്ചന” വന്‍ഹിറ്റായിരുന്നു. “അരന്‍മനയ്” ആണ് അടുത്തതായി ചെയ്യാന്‍ പോകുന്ന ചിത്രം. അതൊരു ഹാസ്യ ഹൊറര്‍ ഫിലിം ആണ്. എന്നെ സംബന്ധിച്ച് ഹൊറര്‍ സിനിമകള്‍ എന്റെ ഭാഗ്യമാണെന്നും അല്ലെങ്കില്‍ ഹൊറര്‍ സിനിമകളിലൂടെയാണ് എനിക്ക് ഭാഗ്യം വരുന്നത് എന്നും പറയാന്‍ കഴിയും.
ഏതാണ് അടുത്ത പ്രൊജക്ട്?
“കാഞ്ചന”യുടെ വിജയത്തിന് ശേഷം ജനങ്ങള്‍ അത്തരത്തിലൊരു ചിത്രമാണ് എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ” ഒരു ടിക്കറ്റിലെ രണ്ട് സിനിമ” എന്ന ചിത്രത്തിന് വേണ്ടി ലോറന്‍സാണ് എന്നെ സമീപിച്ചത്. പേരു പറയുന്നത് പോലെ തന്നെ ഒരു ടിക്കറ്റെടുത്തിട്ട് രണ്ട് സിനിമകള്‍ കാണുന്നതാണ് ചിത്രം. ചിത്രം ഫസ്റ്റ് ഹാഫില്‍ നിന്ന് വളരെ വ്യത്യസ്തമാണ് സെക്കന്റ് ഹാഫില്‍. ഞാന്‍ സെക്കന്റ് ഹാഫിലാണ് അഭിനയിക്കുന്നത്. ഇത് വളരെ വ്യത്യസ്തമായൊരു ചിത്രമാണ്. ഇതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്.
ഈ ചിത്രത്തിലെ വേഷത്തെക്കുറിച്ച്?
ചിത്രത്തെക്കുറിച്ച് കൂടുതലൊന്നും പറയാറായിട്ടില്ല. പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നൊരു വേഷമായിരിക്കും ഇത്. ഈ ചിത്രത്തിലെ കഥാപാത്രം ചെയ്യുന്നതിന് വേണ്ടി ഞാന്‍ രണ്ട് ദിവസം മുമ്പ് മുതല്‍ വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുത്ത് തുടങ്ങി. ഇതാദ്യമായാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് രണ്ട് മാസം മുമ്പ് ഞാന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നത്. ചിത്രത്തിലെ എന്റെ അപ്പിയറന്‍സ് വളരെ വ്യത്യസ്തമായിരിക്കും. എനിക്ക് വളരെ ചലഞ്ചിങ് ആയിട്ടുള്ളതാണ് ഈ ചിത്രത്തിലെ കഥാപാത്രം.
ഒന്നിലധികം നായികമാരുള്ള ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കപ്പെടില്ലെന്ന ഭയം തോന്നാറുണ്ടോ?
തമിഴില്‍ ഞാന്‍ ചെയ്ത മിക്ക ചിത്രങ്ങളിലും ഒന്നില്‍ കൂടുതല്‍ നായികമാര്‍ ഉണ്ടായിരുന്നു. എനിക്കൊരിക്കലും അങ്ങനെ ഒരു ഭയം തോന്നിയിട്ടില്ല. ഒന്നില്‍ കൂടുതല്‍ നായികമാരുള്ള ചിത്രങ്ങളാണ് ഇപ്പോഴത്തെ ട്രെന്റ്. അതുകൊണ്ട് തന്നെ ചിത്രത്തില്‍ ധാരാളം കഥാപാത്രങ്ങളും ഉണ്ടാകും. തീയറ്ററില്‍ പോയി ചിത്രം കാണുന്ന സമയത്ത് മറ്റു കഥാപാത്രങ്ങളുമായി എന്റെ കഥാപാത്രത്തെ താരതമ്യപ്പെടുത്തുകയും ഞാന്‍ എന്താണ് കുറവ് വരുത്തിയത് എന്ന് ശ്രദ്ധിക്കുകയും ചെയ്യും. സാധാരണ ഗതിയില്‍ നമ്മള്‍ക്ക് പരസ്പരം കാണുന്നതിനുള്ള അവസരങ്ങള്‍ വളരെക്കുറവായിരുന്നു എന്നാല്‍ ഇപ്പോള്‍ എല്ലാരെയും കാണാനും അവരുമായി സൗഹൃദം പങ്കുവയ്ക്കാനും കഴിയുന്നുണ്ട്.
പേര് മാറ്റിയത് കൊണ്ടാണോ ജീവിതത്തില്‍ ഈ മാറ്റം?
അത് ശരിയാണ്. എന്നാല്‍ പേരിന് മാത്രമായി ക്രെഡിറ്റ് കൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ പേര് മാറ്റുന്നതിന് മുന്‍പും ഞാന്‍ ഹിറ്റ് സിനിമകള്‍ ചെയ്തിട്ടുണ്ട്. രണ്ട് വര്‍ഷം മുന്‍പാണ് എന്റെ രക്ഷിതാക്കള്‍ എന്നോട് പേര് മാറ്റാന്‍ ആവശ്യപ്പെട്ടത്. പക്ഷേ അപ്പോള്‍ ഞാന്‍ അതിന് തയ്യാറായില്ല. ഇപ്പോള്‍ എനിക്ക് പേര് മാറ്റാന്‍ തോന്നി മാറ്റി. പേര് മാറ്റം ഏതെങ്കിലും രീതിയില്‍ എന്നെ സഹായിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ അവരോടാണ് നന്ദി പറയുന്നത്.
സൂപ്പര്‍ സ്റ്റാറുകളോടൊപ്പമുള്ള അഭിനയം?
മലയാളത്തില്‍ മാത്രമാണ് ഞാന്‍ സൂപ്പര്‍സ്റ്റാറുകളുടെ കൂടെ അഭിനയിച്ചിട്ടുള്ളത്. തമിഴില്‍ വിജയ്, സൂര്യ, രജനി സര്‍, കമല്‍ സര്‍ എന്നിവരോടൊപ്പമൊന്നും ഞാന്‍ അഭിനയിച്ചിട്ടില്ല. അവരുടെ കൂടെ നല്ല സിനിമകളില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ട്. അത് സാധിക്കുമെന്ന് തോന്നുന്നു. മലയാള സിനിമ ഇപ്പോള്‍ മാറ്റത്തിന്റെ പാതയിലാണ്. സൂപ്പര്‍ സ്റ്റാറുകളൊന്നും അഭിനയിച്ചിട്ടില്ലാത്ത ചെറിയ സ്‌ക്രിപ്റ്റിലുള്ള ചിത്രങ്ങള്‍ പോലും ഇപ്പോള്‍ മലയാളത്തില്‍ വിജയിക്കുന്നുണ്ട്.
എം.എം.എസ് ക്ലിപ്പ് ആരോപണം?
കഴിഞ്ഞ മൂന്ന് മാസക്കാലമായി ഒരുപാട് പേര്‍ ഇതിനെക്കുറിച്ച് എന്നോട് ചോദിച്ചിട്ടുണ്ട്. എന്റെ ഏതൊരു സിനിമ ഹിറ്റായാലും അതിന്റെ പിന്നാലെ ഒരു വിവാദവും ഉണ്ടാകും. മങ്കാത്തയുടെ കാര്യത്തിലായാലും ഇപ്പോള്‍ കാഞ്ചനയുടെ കാര്യത്തിലായാലും.
ആ വീഡിയോ ക്ലിപ്പ് ചതിയായിരുന്നു, ഞാന്‍ അതിനോട് പ്രതികരിക്കാതിരുന്നപ്പോള്‍ അത് ക്രമേണ അപ്രത്യക്ഷമായി.ആ വീഡിയോയില്‍ ഉണ്ടായിരുന്നത് ഞാനല്ല. ഫീല്‍ഡിലുള്ള നടിമാര്‍ അനുഭവിക്കുന്ന കാര്യമാണ് ഇത്. പക്ഷേ ആര്‍ക്കും എങ്ങനെയാണ് ഇതിനെതിരെ പ്രതികരിക്കേണ്ടത് എന്നറിയില്ല. ചില ആള്‍ക്കാര്‍ ഇതൊരു ബിസിനസ് ആക്കിയെടുത്തിരിക്കുകയാണ്. നമ്മള്‍ പ്രശസ്തിയിലെത്തുമ്പോള്‍ അതിന് കുറെ നേട്ടങ്ങളും അതിന്റെതായ വിഷമതകളും ഉണ്ട്. നമ്മള്‍ എന്ത് കാര്യം ചെയ്യുമ്പോഴും നമ്മള്‍ നമ്മളെ കൂടുതലായി ശ്രദ്ധിക്കേണ്ടിവരും