ജെറുസലേം: ഇസ്രഈല്‍ – ഹമാസ് സംഘര്‍ഷത്തിന്റെ യഥാര്‍ഥ ഇരകള്‍ കുട്ടികളാണെന്ന് യുനിസെഫ് വക്താവ് ജെയിംസ് എല്‍ഡര്‍. ഗസയിലെ കുട്ടികള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടതിനെ അപലപിച്ച അദ്ദേഹം സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെടാന്‍ ലോക നേതാക്കളോട് ആവശ്യപ്പെട്ടു.
ജെറുസലേം: ഇസ്രഈല്‍ – ഹമാസ് സംഘര്‍ഷത്തിന്റെ യഥാര്‍ഥ ഇരകള്‍ കുട്ടികളാണെന്ന് യുനിസെഫ് വക്താവ് ജെയിംസ് എല്‍ഡര്‍. ഗസയിലെ കുട്ടികള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടതിനെ അപലപിച്ച അദ്ദേഹം സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെടാന്‍ ലോക നേതാക്കളോട് ആവശ്യപ്പെട്ടു.
‘വെടിനിര്‍ത്തല്‍ അവസാനിച്ചു. ഞങ്ങള്‍ക്ക് ബോബിങ്ങിന്റെ ശബ്ദം വ്യക്തമായി കേള്‍ക്കാം. ഞാന്‍ ഒരു ആശുപത്രിയിലാണ്. ഇവിടെ നിന്ന് കേവലം 50 മീറ്റര്‍ അകലെയാണ് ആക്രമണം നടക്കുന്നത്. ഗസയിലെ ഇപ്പോഴും പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ആശുപത്രിയാണിത്. ഇവിടെ ഉള്‍കൊള്ളാവുന്നതിലും അധികം ആളുകളുണ്ട്. ഇവിടുത്തെ ആരോഗ്യ സംവിധാനം അപകടാവസ്ഥയിലാണ്,’ ഇന്‍സ്റ്റഗ്രാമില്‍ വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത വീഡിയോയില്‍ എല്‍ഡര്‍ പറഞ്ഞു.
യുദ്ധത്തില്‍ മുറിവേറ്റ, പൊള്ളല്ലേറ്റ, എല്ലുകള്‍ ഒടിഞ്ഞ കുട്ടികളുടെ കാഴ്ച സഹിക്കാവുന്നതിനുമപ്പുറമാണെന്നും ഇത് കുട്ടികള്‍ക്കെതിരായ യുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിന്റെ മധ്യസ്ഥതയില്‍ നവംബര്‍ 24ന് അംഗീകരിച്ച വെടിനിര്‍ത്തല്‍ ഇന്നലെ അവസാനിച്ചിരുന്നു. ഇതിന് പിന്നാലെ ഗസയില്‍ ഇസ്രഈല്‍ സൈന്യം ശക്തമായ ബോബാക്രമണം നടത്തിയിരുന്നു.
വെള്ളിയാഴ്ച രാവിലെ വെടിനിര്‍ത്തല്‍ അവസാനിച്ചതിനുശേഷം ഇസ്രഈല്‍ ഗസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 184 പേര്‍ കൊല്ലപ്പെടുകയും 589 പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളും ആണെന്ന് പ്രാദേശിക ആരോഗ്യമന്ത്രാലയം അറിയിച്ചു.
CONTENT HIGHLIGHT : Israel-Hamas conflict is a war on children UN spokesperson
ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, അഭിമുഖങ്ങള്‍
1) ഗസയുടെ 75 വര്‍ഷത്തെ ചരിത്രം; എങ്ങിനെയാണ് ഹമാസിന്റെ ആക്രമണമുണ്ടാകുന്നത്? (24/11/2023) മൈക്കൽ ആൽബർട്ട്
4) ഇസ്രഈലും അധിനിവേശവും(10/11/2023) നാസിറുദ്ധീൻ
7) ഫലസ്തീന്‍ രാഷ്ട്രീയം മാറുന്നുണ്ട് ഹമാസും(28/10/2023) കെ.ടി. കുഞ്ഞിക്കണ്ണൻ
8) ഫലസ്തീനിലേക്ക് ഇനി അധികം ദൂരമില്ല(13/10/2023) ഫാറൂഖ്
10) സമീകരിക്കാനാകില്ല ഇസ്രഈലി ഭികരതയോട് ഹമാസിനെ(08/10/2023) അനു പാപ്പച്ചൻ