'ഇസ്‌ലാം ഒഴികെ മറ്റെല്ലാ മതങ്ങളും യാന്ത്രികമായ ആചാരങ്ങളുടെ മാത്രം പ്രസ്ഥാനങ്ങള്‍'; ഇസ്‌ലാം വളരുന്നത് കാരുണ്യത്തിന്റെ മതമായതുകൊണ്ടെന്നും മന്ത്രി ജി. സുധാകരന്‍
Daily News
'ഇസ്‌ലാം ഒഴികെ മറ്റെല്ലാ മതങ്ങളും യാന്ത്രികമായ ആചാരങ്ങളുടെ മാത്രം പ്രസ്ഥാനങ്ങള്‍'; ഇസ്‌ലാം വളരുന്നത് കാരുണ്യത്തിന്റെ മതമായതുകൊണ്ടെന്നും മന്ത്രി ജി. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th May 2017, 6:23 pm

ആലപ്പുഴ: കാരുണ്യവും സ്‌നേഹവും ഇപ്പോഴും ഉള്ളില്‍ സൂക്ഷിക്കുന്നതുകൊണ്ടാണ് ഇസ്‌ലാം ലോകത്തിലെ ഏറ്റവും വലിയ മതമായി വളരുന്നതെന്ന് പൊതുമരാമചത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. ഇസ്‌ലാം ഒഴികെ മറ്റെല്ലാ മതങ്ങളും യാന്ത്രികമായ ആചാരങ്ങളുടെ മാത്രം പ്രസ്ഥാനങ്ങളായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

റാവുത്തര്‍ ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവെ ആലപ്പുഴയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. കേരളത്തിലെ റാവുത്തര്‍ വിഭാഗത്തിന് ഭാഷാ ന്യൂനപക്ഷ പദവി നല്‍കുന്ന കാര്യം സര്‍ക്കാറിന്റേയും നിയമ സെക്രട്ടറിയുടേയും ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.


Also Read: സി.പി.ഐ.എം പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം: കുമ്മനം പുറത്തു വിട്ട വീഡിയോ വ്യാജമെന്ന് സ്ഥിരീകരിച്ച് കണ്ണൂര്‍ എസ്.പി


പ്രവാചക ചിന്തയാണ് ലോകത്തേറ്റവും കൂടുതല്‍ ജനങ്ങള്‍ സ്വീകരിക്കുന്ന വര്‍ത്തമാനകാല ചിന്തയെന്നാണ് അടുത്തകാലത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മറ്റെല്ലാ മതങ്ങളുടേയും ആകര്‍ഷണശക്തി നഷ്ടപ്പെട്ടു. ജീവകാരുണ്യവും അനുകമ്പയുമില്ലാതെ യാന്ത്രികവും ആവര്‍ത്തനവിരസവുമായ ആചാരങ്ങളുടെ മാത്രം പ്രസ്ഥാനമായി മാറുമ്പോള്‍ ജനങ്ങളുടെ ഹൃദയത്തില്‍ അത് കടക്കില്ലെന്നും മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.


Don”t Miss: കോടിയേരി ബാലകൃഷ്ണന്‍ ദല്‍ഹിയില്‍ കാലും കുത്തും; നിശ്ചയിച്ച പരിപാടിയിലും പങ്കെടുക്കും: മുഹമ്മദ് റിയാസ്


പ്രവാചകനുമായി ബന്ധപ്പെട്ട ആരാധാനലായങ്ങളിലും ആചാരാനുഷ്ഠാനങ്ങളുണ്ട്. ചിലയിടത്ത് അത് കുറച്ചു കൂടുതലാണ്. പക്ഷേ എല്ലായിടത്തും അനുകമ്പയുണ്ട്. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉറവ ഫാസിസത്തെയും അക്രമങ്ങളെയും ഇല്ലാതാക്കും. അത് പ്രഖ്യാപിക്കുന്ന മഹത്തായ ഒരു മതമാണ് പ്രവാചക മതം. അതുകൊണ്ടാണ് അത് ഇങ്ങനെ വളരുന്നത്. 2075 ആവുമ്പോള്‍ ലോകത്തിലേറ്റവും അനുയായികളുള്ള മതം ഇസ്ലാം ആവുമെന്നാണ് ഏറ്റവും പുതിയ അന്താരാഷ്ട്ര പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നതെന്നും ജി സുധാകരന്‍ ചൂണ്ടിക്കാട്ടി.

വീഡിയോ കാണാം:
(കടപ്പാട് മീഡിയ വണ്‍ ചാനല്‍)