ബംഗലൂരു: ഐ.എസ്.എല്ലിലെ രണ്ടാം മത്സരത്തില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ബംഗലൂരു എഫ്.സി ജേതാക്കളായ ചെന്നൈയിന്‍ എഫ്.സിയേ നേരിടും.
താരനിബിഡമാണ് ബംഗലൂരു നിര. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഐക്കണ്‍ താരം സുനില്‍ ഛേത്രി നയിക്കുന്ന നീലപ്പടയ്‌ക്കൊപ്പം ഇത്തവണ ഭൂട്ടാന്‍ താരം ചെഞ്ചോയെത്തും എന്നതാണ് സവിശേഷത. മികുവും ബംഗലൂരുവിനൊപ്പമുണ്ട്.
ആല്‍ബര്‍ട്ട് റോക്കയ്ക്ക പകരം കാര്‍ലോസ് ക്യൂഡ്രാടാണ് പരിശീലകസ്ഥാനത്ത്.
ALSO READ: അഫ്ഗാന്റെ ‘അത്ഭുത ബാലന്‍’ ചരിത്രനേട്ടത്തില്‍; ഐ.സി.സി റാങ്കിംഗില്‍ ഒന്നാമതെത്തി റാഷിദ് ഖാന്‍
അതേസമയം മറുവശത്ത് നിലവിലെ ജേതാക്കളെന്ന പകിട്ടുമായാണ് ചെന്നൈയ്ന്‍ എത്തുന്നത്. കിരീടം നേടി കൊടുത്ത ജോണ്‍ ഗ്രിഗറിയെ നിലനിര്‍ത്തിയെങ്കിലും കഴിഞ്ഞ സീസണില്‍ അവരുടെ ടീമിലെ കുന്തമുനയായിരുന്ന ഹെന്റിക് സെറെനോയുടെയും റെനേ മിഹേലിച്ചിന്റെയും അഭാവം ചെന്നൈയിനെ സാരമായി ബാധിക്കും.
എന്നാല്‍ ബംഗലൂരുവിനെതിരെ മികച്ച റെക്കോഡാണ് ചെന്നൈയിന് ഉള്ളത്. മൂന്ന് മത്സരങ്ങള്‍ ഇരുവരും കളിച്ചപ്പോള്‍ രണ്ടു തവണയും വിജയം ചെന്നൈയിനിന്റെ കൂടെയായിരുന്നു.
WATCH THIS VIDEO: