സെപ്റ്റംബര്‍ അഞ്ചിനാണ് ദുലീപ് ട്രോഫി ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഇതോടെ എ, ബി, സി, ഡി എന്നീ ടീമുകളും ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടില്‍ ടീം ഡിയില്‍ ഇടം നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇറാന്‍ കിഷന്‍ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയതായിട്ടാണ് പുതിയ റിപ്പോര്‍ട്ട്.
അടുത്തിടെ നടന്ന ബുച്ചി ബാബു ടൂര്‍ണമെന്റില്‍ പരിക്കിനെ തുടര്‍ന്ന് താരം പിന്‍മാറിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാധിക്കാതെ അവസരങ്ങള്‍ക്ക് കാത്തു നില്‍ക്കുകയായിരുന്നു ഇഷാന്‍. എന്നാല്‍ ബി.സി.സി.ഐയുടെ അച്ചടക്ക ലംഘനത്തെത്തുടര്‍ന്ന് താരത്തിന്റെ കേന്ദ്രകരാര്‍ റദ്ദാക്കിയിരുന്നു. ഇതോടെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന് ടീമില്‍ ഇടം നേടാന്‍ സാധിക്കുമെന്നാണ് ക്രിക്ക്ബസ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്.
കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കാതെ ബുദ്ധിമുട്ടിയ സഞ്ജുവിന് ദുലീപ് ട്രോഫിയില്‍ ഇടം നേടാന്‍ സാധിച്ചാല്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനുള്ള അവസരവും ഉണ്ട്. ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ വരാനിരിക്കുന്ന ബംഗ്ലാദേശ് പരമ്പരയില്‍ ഇടം നേടാനാണ് സഞ്ജുവിന് സാധിക്കുക.
മാത്രമല്ല ഇന്ത്യന്‍ താരങ്ങളായ രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഖലീല്‍ അഹമ്മദ് എന്നിവര്‍ക്കൊപ്പം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ജസ്പ്രീത് ബുംറയും ടൂണര്‍മെന്റില്‍ കളിക്കുന്നില്ല.
ദുലീപ് ട്രോഫി കഴിഞ്ഞാല്‍ ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ് ഇന്ത്യയുടെ മുന്നിലുള്ളത്. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20യുമടങ്ങുന്നതാണ് പരമ്പര. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലാണ്.
Ishan Kishan is doubtful for the first match of the Duleep Trophy. [Vijay Tagore from Cricbuzz]
– Sanju Samson is likely to replace Ishan. pic.twitter.com/X0JxbXIUII
— Johns. (@CricCrazyJohns) September 4, 2024
ദുലീപ് ട്രോഫിക്കുള്ള ടീം എ
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, കെ. എല്‍. രാഹുല്‍, തിലക് വര്‍മ, ശിവം ദുബെ, തനുഷ് കോട്ടിയന്‍, കുല്‍ദീപ് യാദവ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍, വിദ്വത് കവേരപ്പ, കുമാര്‍ കുശാഗ്ര, ശാശ്വത് റാവത്ത്.
ടീം ബി
അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത്, മുഷീര്‍ ഖാന്‍, നിതീഷ് കുമാര്‍ റെഡ്ഡി*, വാഷിങ്ടണ്‍ സുന്ദര്‍, നവ്‌നദീപ് സാനി, യാഷ് ദയാല്‍, മുകേഷ് കുമാര്‍, രാഹുല്‍ ചഹര്‍, രവിശ്രീനിവാസല്‍ സായ്കിഷോര്‍, മോഹിത് അവസ്തി, നാരായണ്‍ ജഗദീശന്‍.
(*ഫിറ്റ്നസ്സിന്റെ അടിസ്ഥാനത്തിലാകും നിതീഷ് കുമാര്‍ റെഡ്ഡിയുടെ ടീമിലെ സ്ഥാനം)
ടീം സി
ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, രജത് പാടിദാര്‍, അഭിഷേക് പോരെല്‍, സൂര്യകുമാര്‍ യാദവ്, ബാബ ഇന്ദ്രജിത്ത്, ഹൃത്വിക് ഷോകീന്‍, മാനവ് സുതര്‍, ഗൗരവ് യാധവ്, വൈശാഖ് വിജയ്കുമാര്‍, അന്‍ഷുല്‍ കാംബോജ്, ഹിമാന്‍ഷു ചൗഹാന്‍, മായങ്ക് മര്‍കണ്ഡേ, സന്ദീപ് വാര്യര്‍.
ടീം ഡി
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഥര്‍വ തായ്‌ദെ, യാഷ് ദുബെ, ദേവദത്ത് പടിക്കല്‍, ഇഷാന്‍ കിഷന്‍, റിക്കി ഭുയി, സാരാംശ് ജെയ്ന്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ആദിത്യ താക്കറെ, ഹര്‍ഷിത് റാണ, തുഷാര്‍ ദേശ്പാണ്ഡെ, ആകാശ് സെന്‍ഗുപ്ത, കെ. എസ്. ഭരത്, സൗരഭ് കുമാര്‍.
Content highlight: Ishan Kishan unlikely for first Duleep Trophy game, Chances For Sanju Samson