ഏഷ്യാ കപ്പ് വിജയഘോഷത്തിനിടെ സൂപ്പര്‍താരം വിരാട് കോഹ്‌ലിയെ അനുകരിച്ച് യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍. കിഷന്‍, വിരാട്, ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, എന്നവിരുള്‍പ്പെടുന്ന ഒരുകൂട്ടം താരങ്ങള്‍ ഗ്രൗണ്ടില്‍ ആഘോഷിക്കുന്നതിനടയിലായിരുന്നു സംഭവം നടക്കുന്നത്.
വിരാടിന്റെ നടത്തത്തിന്റെ ശൈലിയായിരുന്നു കിഷന്‍ അനുകരിച്ചത്. താരം വിരാടിനെ അനുകരിച്ച് കുറച്ചു ദൂരം നടക്കുകയായിരുന്നു. എന്നാല്‍ ഇവിടെ തീരുന്നില്ലായിരുന്നു ഫണ്‍, വിരാടിനെ അനുകരിച്ച് നടന്ന കിഷനിന്റെ നടത്തതിന്റെ ശൈലിയെ വിരാടും കളിയാക്കി. എന്നാല്‍ താന്‍ അങ്ങനയല്ല നടക്കുന്നതെന്ന് പറഞ്ഞുകൊണ്ട് കിഷന്‍ നടന്നുകാണിക്കുകയും ചെയ്യുന്നുണ്ട്. എന്തായാലും ഒരു ആരാധകനെടുത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നുണ്ട്.
Virat Kohli And Ishan Kishan Copying Each Other And They Have Fun Together 🤣#viratkohli #ishankishan pic.twitter.com/Tke0SlLk5O
— Viral Bhayani (@viralbhayani77) September 17, 2023
അതേസമയം ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കിരീടം നേടിയിരുന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്കയെ വെറും 50 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 37 പന്തില്‍ വിക്കറ്റൊന്നും നഷ്ടമാകാതെ കളി ജയിക്കുകയായിരുന്നു.
രോഹിത് ശര്‍മക്ക് പകരം ശുഭ്മന്‍ ഗില്ലിനൊപ്പം ഇഷാന്‍ കിഷനായിരുന്നു ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഇരവരും അനായാസം വിജയം നേടുകയായിരുന്നു. ഗില്‍ 19 പന്ത് നേരിട്ട് 27 റണ്‍സ് നേടിയപ്പോല്‍ കിഷന്‍ 18 പന്തില്‍ 23 നേടി.
ഏഴ് ഓവര്‍ എറിഞ്ഞ് 21 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടിയ സിറാജാണ് ഫൈനലിലെ താരം. തുടക്കം മുതല്‍ തീ തുപ്പിയ സ്‌പ്ലെല്ലില്‍ 21 റണ്‍സ് മാത്രം വഴങ്ങിയാണ് സിറാജ് ആറ് ലങ്കന്‍ ബാറ്റര്‍മാരെ പറഞ്ഞയച്ചത്. ഒരോവറില്‍ നാല് വിക്കറ്റടക്കം താരം ലങ്കയെ പൂര്‍ണമായും വധിക്കുകയായിരുന്നു. സിറാജിനെ കൂടാതെ ഹര്‍ദിക് പാണ്ഡ്യ മൂന്നും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും നേടി.
Content Highlight: Ishan Kishan Imitates Virat Kohli and Kohli Counters is later