ആവേശകരമായ ഐ.പി.എല്ലിന് ശേഷം് അന്താഷ്ട്ര ക്രിക്കറ്റിലേക്കുള്ള ഇന്ത്യന്‍ ടീം. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഒരുക്കത്തിലാണ് ടീം. ഈ മാസം 9ന് ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ടി-20 പരമ്പരയാണ് ഐ.പി. എല്ലിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പര.
ലോകകപ്പ് ടീമിലേക്കുള്ള ടീമിനെ ഇനി വരുന്ന പരമ്പരകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുക്കുക. ക്യപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ജസ്പ്രിത് ബുംറ എന്നീ സീനിയര്‍ താരങ്ങല്‍ റെസ്റ്റ് ചെയ്യുന്ന പരമ്പരയില്‍ കെ.എല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. റിഷബ് പന്താണ് ഉപനായകന്‍.
മോശം ഐ.പി.എല്‍ സീസണ്‍ ആയിരുന്നിട്ടും ഇഷന്‍ കിഷന്‍, വെങ്കിടേഷ് അയ്യര്‍, എന്നിവര്‍ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരയില്‍ ടീമില്‍ ഇടം നേടിയിരുന്നു. ലോകകപ്പില്‍ ഇടം നേടാനായി ഇവര്‍ക്കുള്ള അവസാന അവസരമായിരിക്കുമിത്.
15 കോടി എന്ന റെക്കോഡ് തുകയക്ക് മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിയ ഇഷന്‍ കിഷന്‍ പക്ഷെ ടീം ആഗ്രഹിച്ച പോലെ കളിക്കാന്‍ സാധിച്ചില്ലായിരുന്നു. പല കളികളിലും തുടക്കത്തില്‍ പന്ത് വേസ്റ്റാക്കി ടീമിന് സമര്‍ദം നല്‍കിയയിരുന്നു താരം മടങ്ങിയത്. അവസാന മത്സരങ്ങളില്‍ താരം ഫോം കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും വളരെ താമസിച്ചുപോയിരുന്നു.
ഈ വര്‍ഷം 14 മത്സരങ്ങളില്‍ നിന്നും 418 റണ്ണാണ് താരം നേടിയത്. എന്നാല്‍ വെറും 120 മാത്രമായിരുന്നു താരത്തിന്റെ പ്രഹരശേഷി. മുംബൈയുടെ മോശം സീസണായി ഈ സീസണ്‍ അവസാനിച്ചതില്‍ പ്രധാന പങ്ക് കിഷന്റെ മോശം പ്രകടനമായിരുന്നു.
2021 ഐ.പി.എല്ലില്‍ രണ്ടാം പകുതിയില്‍ വന്ന് ഞെട്ടിച്ച താരമായിരുന്നു കൊല്‍ക്കത്ത താരം വെങ്കിടേഷ് അയ്യര്‍. വൈകാതെ തന്നെ താരം ഇന്ത്യന്‍ ടീമിലെത്തുകയും. എന്നാല്‍ ഇത്തവണത്തെ ഐ.പി.എല്‍ സീസണില്‍ മോശം പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഓള്‍ റൗണ്ടറായ അയ്യറിന് ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും ഒന്നും ചെയ്യാന്‍ സാധിച്ചില്ല.
ഫൂട്‌വര്‍ക്കില്‍ മോശമായ അയ്യറിന് ഓസീസ് ഗ്രൗണ്ടുകളെ അതിജീവിക്കാന്‍ ബുദ്ധിമുട്ടും. ഹര്‍ദിക്ക് പാണ്ഡ്യ തിരിച്ച ഫോമിലെത്തിയതും പേസ് ബൗളിംഗ് ഓള്‍റൗണ്ടറായ അയ്യറിന് വെല്ലുവിളിയാകും. ഈ സീസണില്‍ 12 ഇന്നിംഗ്‌സില്‍ നിന്നും വെറും 182 റണ്ണാണ് താരം നേടിയത്. 107 മാത്രമാണ് താരത്തിന്റെ പ്രഹരശേഷി.
ഇരുവരും ഇത്രയും മോശം പ്രകടനം കാഴ്ചവെച്ചിട്ടും ടീമില്‍ ഇടംനേടിയപ്പോള്‍ തന്നെ ആരാധകര്‍ നെറ്റി ചുളിച്ചിരുന്നു. മികച്ച പ്രകടനം കാഴ്ചവെക്കുന്ന രാഹുല്‍ ത്രിപാഠി സഞ്ജു സാംസണ്‍ എന്നീ താരങ്ങളെ ഒഴിവാക്കി ഇതുപോലുള്ള താരങ്ങളെ ഉള്‍പ്പെടുത്തിയതിന് ബി.സി.സി.ഐക്ക് ആരാധകരുടെ പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു.
മികച്ച പ്രകടനം നടത്തി ഓസ്‌ട്രേലിയയിലേക്കുള്ള ടിക്കറ്റെടുക്കാനായിരിക്കും ഇരുവരും ശ്രമിക്കുക.