ന്യൂദല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്തെത്തി. മുസ്‌ലീം പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ പുരുഷന്‍മാര്‍ മാത്രമാണോ അതോ സ്ത്രീകളുമുണ്ടോ എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം. ഒരു ഉര്‍ദ്ദു പത്രത്തില്‍ കോണ്‍ഗ്രസ് മുസ്‌ലീം പാര്‍ട്ടിയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായി വന്ന റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി ആയിരുന്നു പ്രധാന മന്ത്രിയുടെ പരിഹാസം.
പ്രസ്താവനയില്‍ രാഹുല്‍ ഗാന്ധിയോട് മുത്തലാഖ് ഇരകളെ പോയി കാണാന്‍ പ്രധാനമന്ത്രി ആവശ്യപ്പെടുന്നുമുണ്ട്. ബില്ലിനെ സംബന്ധിച്ച് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ വരുന്നതിന് മുമ്പ് മുത്തലാഖ് ഇരകളെ കാണൂ എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
പുര്‍വഞ്ചല്‍ എക്‌സ്പ്രസ് ഹൈവേ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയെ കളിയാക്കിയത്. കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും മുത്തലാഖും നിക്കാഹ് ഹലാലയും പോലെയുള്ള സാമൂഹ്യ വിപത്തുകള്‍ കോണ്‍ഗ്രസ് പിന്തുണക്കുകയാണെന്നും നരേന്ദ്ര മോദി ആരോപിച്ചു. ഇതുവഴി മുസ്‌ലീം സ്ത്രീകള്‍ ദുരിതമനുഭവിക്കുന്നുവെന്നും പ്രസ്താവനയിലുണ്ട്.
എന്നാല്‍ ഉര്‍ദ്ദു പത്രത്തില്‍ കോണ്‍ഗ്രസ് മുസ്‌ലീം പാര്‍ട്ടി ആണെന്ന് രാഹുല്‍ പറഞ്ഞതായി വന്ന വാര്‍ത്ത കോണ്‍ഗ്രസ് നിഷേധിച്ചിട്ടുണ്ട്.