ടെസ്റ്റിൽ ഇന്ത്യക്ക് പോലും നേടാനാവാത്ത നേട്ടം; ഒറ്റ ജയത്തിൽ അയർലാൻഡ് പോക്കറ്റിലാക്കി
Cricket
ടെസ്റ്റിൽ ഇന്ത്യക്ക് പോലും നേടാനാവാത്ത നേട്ടം; ഒറ്റ ജയത്തിൽ അയർലാൻഡ് പോക്കറ്റിലാക്കി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 1st March 2024, 10:06 pm

അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് പരമ്പര സ്വന്തമാക്കി അയര്‍ലാന്‍ഡ്. അഫ്ഗാനിസ്ഥാനെ ആറ് വിക്കറ്റുകള്‍ക്കാണ് പരാജയപ്പെടുത്തി കൊണ്ടാണ് അയര്‍ലാന്‍ഡ് കിരീടം ഉയര്‍ത്തിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ അയര്‍ലാന്‍ഡിന്റെ ചരിത്രവിജയമാണിത്. ഈ വിജയത്തിന് പിന്നില്‍ ഒരു റെക്കോഡ് നേട്ടമാണ് അയര്‍ലാന്‍ഡ് സ്വന്തമാക്കിയത്.

ഏറ്റവും കുറവ് മത്സരങ്ങളില്‍ നിന്നും ആദ്യ ടെസ്റ്റ് വിജയം സ്വന്തമാക്കുന്ന ആറാമത്തെ ടീമെന്ന നേട്ടമാണ് അയര്‍ലാന്‍ഡ് സ്വന്തമാക്കിയത്. തങ്ങളുടെ എട്ടാം ടെസ്റ്റ് മത്സരത്തിലാണ് അയര്‍ലാന്‍ഡ് ആദ്യ ടെസ്റ്റ് വിജയം സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റ് മത്സരത്തില്‍ തന്നെ വിജയിച്ച ഓസ്‌ട്രേലിയയാണ് ഈ പട്ടികയില്‍ ഒന്നാമതുള്ളത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യം വിജയിക്കാന്‍ ഓരോ ടീമും എടുത്ത മത്സരങ്ങളുടെ എണ്ണം

(രാജ്യം, മത്സരങ്ങളുടെ എണ്ണം എന്നീ ക്രമത്തില്‍)

ഓസ്‌ട്രേലിയ-1

ഇംഗ്ലണ്ട്-2

പാകിസ്ഥാന്‍-2

അഫ്ഗാനിസ്ഥാന്‍-2

വെസ്റ്റ് ഇന്‍ഡീസ്-6

അയര്‍ലാന്‍ഡ്-8

സിംബാബ്വെ-11

സൗത്ത് ആഫ്രിക്ക-12 ശ്രീലങ്ക-14

ഇന്ത്യ-25

ബംഗ്ലാദേശ്-35

ന്യൂസിലാന്‍ഡ്-45

അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ അയര്‍ലാന്‍ഡ് ആറ് വിക്കറ്റുകള്‍ ബാക്കിനില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 218 റണ്‍സിന് പുറത്താവുകയായിരുന്നു. അഫ്ഗാന്‍ ബാറ്റിങ് നിരയില്‍ നായകന്‍ ഹസ്മത്തുള്ള ഷാഹിദി 107 പന്തില്‍ 55 റണ്‍സും റഹ്‌മാനുള്ള ഗുര്‍ബാസ് 85 പന്തില്‍ 46 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

അയര്‍ലാന്‍ഡ് ബൗളിങ്ങില്‍ ബാരി മക്കാര്‍ത്തി, മാര്‍ക്ക് അടയര്‍, ക്രൈഗ് യങ്ങ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.

രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്ത അയര്‍ലാന്‍ഡ് ബാറ്റിങ്ങില്‍ നായകന്‍ ആന്‍ഡ്രോ ബാല്‍ബിര്‍ണി 96 പന്തില്‍ 58 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. അഞ്ച് ഫോറുകള്‍ ആണ് അയര്‍ലാന്‍ഡ് നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്.

Content Highlight: Ireland create a new record