ഇറാനിയന്‍ ജനതയ്ക്ക് മതവിശ്വാസം കുറയുന്നു, മതേതരത്വത്തോട് പ്രിയം; ഇസ്‌ലാമിക വിപ്ലവത്തിനു തിരിച്ചടിയാവുമെന്ന് സര്‍വേ
World News
ഇറാനിയന്‍ ജനതയ്ക്ക് മതവിശ്വാസം കുറയുന്നു, മതേതരത്വത്തോട് പ്രിയം; ഇസ്‌ലാമിക വിപ്ലവത്തിനു തിരിച്ചടിയാവുമെന്ന് സര്‍വേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th September 2020, 6:25 pm

തെഹ്‌രാന്‍: ഇസ്‌ലാമിക വിപ്ലവ ഭരണകൂടത്തിനോട് ഇറാനിയന്‍ ജനതയ്ക്ക് താല്‍പര്യം കുറയുന്നു എന്ന് റിപ്പോര്‍ട്ട്. ദ കോണ്‍വര്‍സേഷന്‍ എന്ന അക്കാദമിക, ജേര്‍ണലിസ്റ്റ് സ്ഥാപനത്തിലെ ഇറാനില്‍ പ്രവര്‍ത്തിക്കുന്ന ശാഖയായ ഗ്രൂപ്പ് ഫോര്‍ അനലൈസിംഗ് ആന്‍ഡ് മെഷറിംഗ് ആറ്റിറ്റിയൂട്ട്‌സ് ഇറാനിലെ ഒരു മനുഷ്യാവകാശ സംഘടനയുമായി സഹകരിച്ച് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇറാനിയന്‍ ജനത പലതരത്തില്‍ മതേതര സമൂഹമായി പരുവപ്പെടുകയാണെന്നാണ് സര്‍വേയില്‍ പറയുന്നത്. ഇറാനില്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം പറയുന്നത് രാജ്യത്തെ 99.5 ശതമാനം പേരും മുസ്‌ലിങ്ങള്‍ ആണെന്നാണ്. എന്നാല്‍ ഇവര്‍ നടത്തിയ സര്‍വേ പ്രകാരം 40 ശതമാനം ജനങ്ങള്‍ മാത്രമേ തങ്ങളെ മുസ്‌ലിങ്ങളെന്ന് അഡ്രസ് ചെയ്യുന്നുള്ളൂ.

68 ശതമാനം പേര്‍ക്ക് ഭരണഘടനയില്‍ നിന്നും മതപരമായ ഘടകങ്ങള്‍ ഒഴിവാക്കണമെന്നാണ് ആഗ്രഹം. ഒപ്പം 72 ശതമാനം പേര്‍ രാജ്യത്തെ സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്ന് നിയമത്തെ എതിര്‍ക്കുന്നു.

സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തിയ ഡിജിറ്റല്‍ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. ഡാറ്റ ക്രോഡീകരിച്ച് 40000 ഇറാനിയന്‍ പൗരരുടെ കണക്കുകളാണ് സാമ്പിളായി എടുത്തത്. 2017 ലെ ഇറാനിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും ശേഖരിച്ച 19 വയസ്സിനു മുകളിലുള്ള സാക്ഷരത നേടിയ ജനങ്ങളുടെ എണ്ണവുമായി തുലനം ചെയ്താണ് ഈ സാമ്പിള്‍ നിര്‍ണയിച്ചത്.

രാജ്യത്തെ പൗരരില്‍ 32 ശതമാനം പേര്‍ മാത്രമാണ് തങ്ങളെ ഷിയ മുസ്‌ലിങ്ങള്‍ എന്ന് വിശേഷിപ്പിക്കാനാണാഗ്രഹിക്കുന്നത്. 5 ശതമാനം പേര്‍ തങ്ങള്‍ സുന്നി മുസ്‌ലിം ആണെന്ന് പറയുന്നു. 3 ശതമാനം പേര്‍ സൂഫികളാണെന്ന് പറയുന്നു. 9 ശതമാനം പേര്‍ പറയുന്നത് അവര്‍ എത്തീസ്റ്റുകളാണെന്ന് സ്വയം വിശേഷിപ്പിക്കുന്നു. 7 ശതമാനം പേര്‍ ആത്മീയതക്ക് കീഴില്‍ വരാന്‍ മാത്രം ആഗ്രഹിക്കുന്നു. 1.5 ശതമാനം പേര്‍ ക്രിസ്ത്യന്‍ വിശ്വാസികളാണ്.

കണക്കുകള്‍ പ്രകാരം 78 ശതമാനം പേര്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ട്. ഇതില്‍ 30 ശതമാനം പേര്‍ മാത്രമേ സ്വര്‍ഗത്തിലും നരകത്തിലും വിശ്വസിക്കുന്നുള്ളൂ. 20 ശതമാനം പേര്‍ ദൈവത്തിലേ വിശ്വസിക്കുന്നില്ല.

90 ശതമാനം പേര്‍ തങ്ങള്‍ മതവിശ്വസമുള്ള കുടുംബത്തില്‍ നിന്നുള്ളവരാണെന്ന് സ്വയം വിശേഷിപ്പിച്ചു. എന്നാല്‍ ഇതില്‍ 47 ശതമാനം പേര്‍ പിന്നീടുള്ള ജീവിത കാലഘട്ടത്തില്‍ മതവിശ്വാസം വിട്ടതായി പറയുന്നു. ആറ് ശതമാനം പേര്‍ തങ്ങളുടെ മതവിശ്വാസം മാറിയെന്ന് പറയുന്നു. പ്രായമായവരില്‍ നിന്നുള്ളതിനേക്കാള്‍ കൂടുതല്‍ ചെറുപ്പക്കാര്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് തിരിയുന്നുണ്ട്.

1979 ല്‍ ഇറാനില്‍ ഇസ്ലമിക വിപ്ലവം നടന്നതിനു ശേഷം രാജ്യത്ത് മതപരമായ ചട്ടക്കൂടുകള്‍ കൂടികയാണെന്ന് ചെയ്‌തെങ്കിലും പുതിയ തലമുറ വിദ്യാഭ്യാസപരമായി മുന്നേറിയതും പാശ്ചാത്യ സ്വാധീനവും ജനങ്ങളെ സ്വാധീനിക്കുന്നുണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് പരസ്യമായി അംഗീകരിക്കാന്‍ സര്‍ഡക്കാരിനെ ഭയന്ന് പലരും തയ്യരാറാകുന്നില്ലെന്ന് സര്‍വേയില്‍ പറയുന്നു.

CONTENT HIGHLIGHT: Iran’s secular shift is happening, new survey reveals huge changes