Advertisement
World News
സൗദി തീരത്ത് ഇറാന്‍ ഓയില്‍ ടാങ്കറില്‍ സ്‌ഫോടനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 11, 07:29 am
Friday, 11th October 2019, 12:59 pm

ജിദ്ദ: സൗദി തീരത്ത് ഇറാനിന്റെ ഓയില്‍ ടാങ്കറില്‍ സ്‌ഫോടനം. ചെങ്കടലിലൂടെ കടന്നു പോവുകയായിരുന്ന ടാങ്കറിലാണ് സ്‌ഫോടനം ഉണ്ടായത്.

തീവ്രവാദി ആക്രമണമാണ് സ്‌ഫോടന കാരണമെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഇറാനിലെ ഔദ്യോഗിക ഓയില്‍ ടാങ്കറിലാണ് സ്‌ഫോടനമുണ്ടായത്. ഇതേ തുടര്‍ന്ന് എണ്ണ ചെങ്കടലിലേക്ക് ചോര്‍ന്നൊഴുകി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജിദ്ദയില്‍ നിന്ന് 60 മൈല്‍ അകലെയാണ് സംഭവമെന്നും മിസൈല്‍ ആക്രമണമണം മൂലമാണ് ടാങ്കര്‍ തകര്‍ന്നതെന്നും വാര്‍ത്താ ഏജന്‍സി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് ദേശീയ ഇറാനിയന്‍ ടാങ്കര്‍ കമ്പനി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ കുറെ മാസങ്ങളായി ഹോര്‍മുസില്‍ പരമ്പരയായി നടന്ന ഓയില്‍ ടാങ്കര്‍ ആക്രമണങ്ങളുടെ ഉത്തരവാദി ഇറാനാണെന്ന് യു.എസ് ആരോപിച്ചതിനു പിന്നാലെയാണ് സൗദി തീരത്ത് ഉണ്ടായ ഇറാന്‍ ഓയില്‍ ടാങ്കറിന്റെ സ്‌ഫോടനം.

സെപ്റ്റംബറില്‍ സൗദി എണ്ണ ഉത്പാദന കേന്ദ്രത്തില്‍ നടന്ന ആക്രമണത്തില്‍ യെമനിലെ ഹൂതി വിമതര്‍ ഉത്തരവാദിത്വം ഏറ്റെടുത്തെങ്കിലും ഇറാനാണ് ആക്രമണം നടത്തിയതെന്ന് സൗദിയും യു.എസും ആരോപിച്ചിരുന്നു.