ബാഗ്ദാദ്: രാജ്യത്തെ തൊഴിലില്ലായ്മയിലും അഴിമതിയിലും പ്രതിഷേധിച്ച് ഇറാഖില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭം നാലാം ദിവസം പിന്നിടുമ്പോള്‍ മരണസംഖ്യ 44 ആയി. രാജ്യത്ത് പല സ്ഥലങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഒരു വര്‍ഷമായി അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രി അദില്‍ അബ്്ദുള്‍ മഹദി രാജിവെക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു. 4 കോടി ജനസംഖ്യയുള്ള ഇറാഖില്‍ തൊഴില്‍ ക്ഷാമം രൂക്ഷമായതും ഇറാഖ് സര്‍ക്കാര്‍ അഴിമതി ആരോപണം നേരിടുന്നതുമാണ് സമരം രൂക്ഷമാകാന്‍ കാരണം. ഇറാഖില്‍ പലയിടങ്ങളിലും വെള്ളവും വൈദ്യുതിയും പോലുള്ള അടിസ്ഥാന ആവശ്യങ്ങള്‍ പേലുമില്ലെന്ന് സമരക്കാര്‍ പരാതിപ്പെടുന്നു.
എന്നാല്‍ ഇറാഖിലെ നിലവിലെ സാമ്പത്തിക പ്രതിസന്ധി മായാജാലത്തിലൂടെ പരിഹരിക്കാനാവില്ലെന്നും ക്രിയാത്മകമായി പ്രതിസന്ധി നേരിടുമെന്നാണ് അദില്‍ അഹ്ദുള്‍ മഹ്ദി പറയുന്നത്.