6.7 ബില്യണ്‍ യു.എസ് ഡോളറാണ് (ഏകദേശം അമ്പതിനായിരം കോടി രൂപ) വാരിയെറിയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അന്താരാഷ്ട്ര വാര്‍ത്താ മാധ്യമമായ റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ തവണത്തെക്കാള്‍ മൂന്നിരട്ടിയാണ് ഇത്തവണ ലേലത്തില്‍ ഒഴുകുന്നത്. 45,000 കോടിയെങ്കിലും ലഭിച്ചാല്‍ മാത്രമേ സംപ്രേഷണാവകാശം നല്‍കൂ എന്ന് ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എത്ര മുടക്കിയാലും ഐ.പി.എല്‍ സംപ്രേഷണാവകാശം വേണമെന്ന വാശിയിലാണ് ആമസോണും റിലയന്‍സും.
അടുത്ത അഞ്ചു വര്‍ഷത്തെ ഡിജിറ്റല്‍ സംപ്രേഷണാവകാശത്തിനാണ് ആഗോള ഭീമന്മാര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്.
നിലവില്‍ സ്റ്റാര്‍ ഇന്ത്യയാണ് ഐ.പി.എല്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്. 16,348 കോടി മുടക്കിയായിരുന്നു സ്റ്റാര്‍ ഇന്ത്യ ‘ഐ.പി.എല്‍’ ലേലത്തില്‍ പിടിച്ചത്. സീ എന്റര്‍ടെയ്ന്‍മെന്റില്‍ നിന്നാണ് സ്റ്റാര്‍ ഇന്ത്യ ഐ.പി.എല്‍ സംപ്രേഷണാവകാശം ഏറ്റെടുത്തിരുന്നത്.
ഇതിന് മുമ്പ് സ്റ്റാര്‍ ഇന്ത്യയും സോണി പിക്‌ചേഴ്‌സും 8200 കോടി രൂപയ്ക്ക് പത്തു വര്‍ഷത്തേക്ക് ഏറ്റെടുത്തിരുന്ന കരാറാണ് ഇപ്പോള്‍ 50,000 കോടിയിലെത്തി നില്‍ക്കുന്നത്.