ഐ.പി.എല്ലിന് ഇനി പത്ത് ദിവസം മാത്രം ശേഷിക്കെ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ‘പത്ത്’ എന്ന നമ്പറില്‍ പ്രശസ്തമായ ചില റെക്കോഡുകള്‍ പരിശോധിക്കാം.
➤ ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ ഫൈനല്‍ കളിച്ച ടീം – ചെന്നൈ സൂപ്പര്‍ കിങ്‌സ്.
2008, 2010*, 2011*, 2012, 2013, 2015, 2018*, 2019, 2021*, 2023 വര്‍ഷങ്ങളിലാണ് ചെന്നൈ ഐ.പി.എല്ലിന്റെ ഫൈനല്‍ കളിച്ചത്. (* കിരീടം നേടിയ വര്‍ഷം)
➤ ഐ.പി.എല്ലില്‍ ക്യാപ്റ്റന്റെ റോളില്‍ ഏറ്റവുമധികം ഫൈനല്‍ കളിച്ച താരം – എം.എസ്. ധോണി
ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനലില്‍ പ്രവേശിച്ച വര്‍ഷങ്ങളില്‍ തന്നെയാണ് ധോണിയുടെ പേരിലും ഈ നേട്ടം പിറവിയെടുത്തത്. കഴിഞ്ഞ സീസണിലാണ് ധോണി അവസാനമായി ക്യാപ്റ്റന്റെ റോളില്‍ ഫൈനലില്‍ പ്രവേശിച്ചത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഗുജറാത്തിനെ തോല്‍പിച്ച് ചെന്നൈയും ധോണിയും കപ്പുയര്‍ത്തുകയും ചെയ്തിരുന്നു.
2017ല്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനൊപ്പം ഫൈനല്‍ കളിച്ചെങ്കിലും സ്റ്റീവ് സ്മിത്തിന് കീഴിലാണ് സീസണില്‍ താരമിറങ്ങിയത്.
➤ ഏറ്റവുമധികം തവണ സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പ് – വിരാട് കോഹ്‌ലി & എ.ബി. ഡി വില്ലിയേഴ്‌സ് (10 തവണ)
➤ തുടര്‍ച്ചയായ ഏറ്റവുമധികം മത്സരങ്ങളിലെ വിജയം – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – പത്ത് മത്സരങ്ങള്‍
രണ്ട് സീസണുകളിലായാണ് കെ.കെ.ആറിന്റെ ഈ നേട്ടം പിറവിയെടുത്തത്. രണ്ടാം കിരീടം നേടിയ 2014ല്‍ തുടര്‍ച്ചയായ ഒമ്പത് മത്സരം ജയിച്ച കൊല്‍ക്കത്ത 2015ലെ ആദ്യ മത്സരവും വിജയിച്ചു.