'തേര്‍ഡ് അമ്പയര്‍ സഞ്ജുവിനെ ചതിച്ചു, അതൊരിക്കലും ഔട്ടല്ല'; വിവാദമില്ലാതെ എന്ത് രാജസ്ഥാന്‍ - ദല്‍ഹി മത്സരം
IPL
'തേര്‍ഡ് അമ്പയര്‍ സഞ്ജുവിനെ ചതിച്ചു, അതൊരിക്കലും ഔട്ടല്ല'; വിവാദമില്ലാതെ എന്ത് രാജസ്ഥാന്‍ - ദല്‍ഹി മത്സരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 7th May 2024, 11:26 pm

 

 

ഐ.പി.എല്‍ 2024ലെ രാജസ്ഥാന്‍ റോയല്‍സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് മത്സരത്തില്‍ വീണ്ടും വിവാദം. രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്റെ പുറത്താകലുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തിരിക്കുന്നത്.

16ാം ഓവറിലെ നാലാം പന്തിലാണ് സഞ്ജു പുറത്താകുന്നത്. മുകേഷ് കുമാര്‍ എറിഞ്ഞ പന്തില്‍ ബൗണ്ടറി ലൈനിന് സമീപം ഷായ് ഹോപ്പിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

എന്നാല്‍ ആ ക്യാച്ച് ശരിയായ രീതിയിലോണോ എടുത്തതെന്ന് ഫീല്‍ഡ് അമ്പയര്‍മാര്‍ക്ക് വ്യക്തതയില്ലാത്തതിനാല്‍ തീരുമാനം തേര്‍ഡ് അമ്പയറിന് വിട്ടു.

ബൗണ്ടറി കുഷ്യന് തൊട്ടടുത്ത് നിന്നാണ് ഹോപ് ക്യാച്ചെടുത്തത്. താരത്തിന്റെ കാല്‍ കുഷ്യനില്‍ തട്ടിയിട്ടില്ല എന്ന നിഗമനത്തില്‍ തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിച്ചു. കോച്ച് സംഗക്കാരയടക്കം രാജസ്ഥാന്‍ ഡഗ് ഔട്ട് ഒന്നടങ്കം തേര്‍ഡ് അമ്പയറുടെ വിധിയില്‍ ഞെട്ടിയിരുന്നു.

എന്നാല്‍ മൂന്നാം അമ്പയറുടെ തീരുമാനത്തില്‍ സഞ്ജു അതൃപ്തി പ്രകടിപ്പിച്ചു. ഫീല്‍ഡ് അമ്പയര്‍മാരുമായി താരം സംസാരിക്കുകയും ചെയ്തിരുന്നു.

ഇതില്‍ റിവ്യൂ എടുക്കാന്‍ സഞ്ജു ശ്രമിച്ചെങ്കിലും സമയം അവസാനിച്ചതിനാല്‍ സഞ്ജുവിന് അതിന് സാധിച്ചില്ല. നിരാശയോടെയാണ് താരം പവലിയനിലേക്ക് തിരിച്ചുനടന്നത്.

തേര്‍ഡ് അമ്പയരുടെ വിധിക്ക് പിന്നാലെ സഞ്ജു അമ്പയറോട് സംസാരിക്കവെ ദല്‍ഹി ക്യാപ്പിറ്റല്‍സ് ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍ സഞ്ജുവിനോട് അത് ഔട്ടാണെന്ന് ആക്രോശിക്കുന്നുമുണ്ടായിരുന്നു.

സംഭവത്തിന് പിന്നാലെ ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്. തേര്‍ഡ് അമ്പയര്‍ താരത്തെ ചതിച്ചെന്നും അതൊരിക്കലും ഔട്ടല്ലെന്നും സിക്‌സറാണെന്നുമാണ് ആരാധകര്‍ പറയുന്നത്.

2022ല്‍ രാജസ്ഥാനെതിരായ മത്സരത്തില്‍ അമ്പയറുടെ തീരുമാനത്തോട് വിയോജിച്ച് റിഷബ് പന്ത് ടീമിനെ തിരിച്ചുവിളിച്ചതുമായി ബന്ധിപ്പിച്ചും ആരാധകര്‍ രംഗകത്ത

സോഷ്യല്‍ മീഡിയയില്‍ വിവാദം ചൂടുപിടിക്കുകയാണ്.

 

 

Content Highlight: IPL 2024: DC vs RR: Controversy heats up over Sanju Samson’s dismissal