ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ മുഹമ്മദ് റാഫി, ആന്റോണിയോ ജെര്‍മന്‍, സെഡ്രിക് ഹെങ്ഹാര്‍ട്ട്, ഇഷ്ഫാക് അഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് മോഡലുകളുകള്‍ വിതരണം ചെയ്തത്.
കൊച്ചി: ആപ്പിള്‍ ഐഫോണിന്റെ ഏറ്റവും പുതിയ മോഡലുകളായ 7, 7 പ്ലസ് എന്നിവ കേരളത്തില്‍ വില്‍പ്പനയ്‌ക്കെത്തി. കൊച്ചി ഒബ്‌റോണ്‍ മാളിലെ ആപ്പിള്‍ സ്റ്റോര്‍ ഇവോള്‍വില്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളാണ് പുതിയ മോഡലുകളുടെ വിതരണോദ്ഘാടനം നടത്തിയത്.
ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ മുഹമ്മദ് റാഫി, ആന്റോണിയോ ജെര്‍മന്‍, സെഡ്രിക് ഹെങ്ഹാര്‍ട്ട്, ഇഷ്ഫാക് അഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് മോഡലുകളുകള്‍ വിതരണം ചെയ്തത്.
ഇന്നലെയാണ് ഐഫോണ്‍ 7 ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിയത്. 60000 രൂപ മുതലാണ് വില ആരംഭിക്കുന്നത്. സി.ഇ.ഒ ബിന്നിബന്‍സാലിനെ തന്നെ വില്‍പനക്കായി തെരുവിലിറക്കിയാണ് ഫ്‌ളിപ്കാര്‍ട്ട് ഐ ഫോണ്‍ 7 ഇന്ത്യയിലെത്തിയത് ആഘോഷിച്ചത്. ഫ്‌ളിപ്കാര്‍ട്ട് ഡെലിവറി ജീവനക്കാരുടെ യൂണിഫോമായ നീല ടീഷര്‍ട്ട് അണിഞ്ഞെത്തിയാണ് തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് ബിന്നിബന്‍സാല്‍ ഫോണ്‍ നല്‍കിയത്.
2016 സെപ്തംബര്‍ 8 നാണ് ആപ്പിള്‍ ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് എന്നിവ അവതരിപ്പിച്ചത്. തുടര്‍ന്ന് സെപ്തംബര്‍ 16 മുതല്‍ ആദ്യഘട്ടമായി 28 രാജ്യങ്ങളില്‍ പുതിയ ഐഫോണുകളെത്തി. ഇതിനു ശേഷമാണ് ഇപ്പോള്‍ ഐഫോണ്‍ 7 മോഡലുകള്‍ ഇന്ത്യയിലെത്തുന്നത്.
ഫ്‌ളിപ്കാര്‍ട്ടിനും ആമസോണിനും സ്‌നാപ്ഡീലിനും പുറമെ എയര്‍ടെല്‍, റിലയന്‍സ് തുടങ്ങിയ ടെലികോം കമ്പനികളും റെമിങ്ടണ്‍ ഇന്ത്യ, ഇന്‍ഗ്രാം മൈക്രോ തുടങ്ങിയ റീസെല്ലര്‍ കമ്പനികളും രാജ്യത്ത് ഐഫോണ്‍ 7 വില്‍പ്പനയ്‌ക്കെത്തിച്ചിട്ടുണ്ട്.