മറ്റു ഐഫോണ്‍ മോഡലുകളെക്കാള്‍ കാഴ്ച ഭംഗി കൂട്ടിയാണ് ഇവ വിപണിയിലെത്തിയതും. ഇത്തരത്തില്‍ ഇവ സ്വന്തമാക്കിയവരില്‍ ചിലര്‍ക്ക് അനുഭവപ്പെട്ട ബുദ്ധിമുട്ടുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്.
പുതിയ ഐ.ഒ.എസ് വേര്‍ഷനൊപ്പം ആപ്പിള്‍ ഏറെ ആവേശത്തോടെ പുറത്തിറക്കിയതാണ് ഐഫോണ്‍ 7, 7 പ്ലസ് എന്നീ മോഡലുകള്‍. ഇവ അതിലേറെ ആവേശത്തോടെയായിരുന്നു ഉപഭോക്താക്കള്‍ സ്വീകരിച്ചത്.
എന്നാല്‍ പുതിയ ഐഫോണ്‍ മോഡലുകളെ പറ്റി പരാതികള്‍ ഉയര്‍ന്നതോടെ കമ്പനിക്ക് ഇത് തലവേദന സൃഷ്ടിക്കുകയാണ്. ഐഫോണ്‍ 7, 7 പ്ലസ് മോഡലുകള്‍ക്കായി മുന്‍കൂട്ടി ബുക്കു ചെയ്തവര്‍ ആപ്പിള്‍ സ്റ്റോര്‍ തുറക്കുന്നതിനും മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ക്യൂവില്‍ ഇടംപിടിച്ചത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
മറ്റു ഐഫോണ്‍ മോഡലുകളെക്കാള്‍ കാഴ്ച ഭംഗി കൂട്ടിയാണ് ഇവ വിപണിയിലെത്തിയതും. ഇത്തരത്തില്‍ ഇവ സ്വന്തമാക്കിയവരില്‍ ചിലര്‍ക്ക് അനുഭവപ്പെട്ട ബുദ്ധിമുട്ടുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. പരാതിക്കാര്‍ക്ക് ഫോണ്‍ മാറ്റി നല്‍കി പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ആപ്പിളിന്റെ ശ്രമം.
നിരവധി ബഗ് ഇഷ്യൂസ് ഉപഭോക്താക്കള്‍ നിരത്തുന്നുണ്ട്. ഏതായാലും ഐഫോണ്‍ 7, 7 പ്ലസ് ഇന്ത്യന്‍ വിപണിയിലേക്ക് എത്തുമ്പോഴേക്കും പൂര്‍ണമായും ബഗ്ഗുകള്‍ ഒഴിക്കിയിരിക്കുമെന്നാണ് ആപ്പിള്‍ നല്‍കുന്ന ഉറപ്പ്.
വലിയ വില കൊടുത്ത് വാങ്ങിയ ഐഫോണ്‍ പുതിയ മോഡലുകളില്‍ നിന്ന് ചീറ്റല്‍ ശബ്ദം കേട്ടത് പല ഉപഭോക്താക്കളെയും പരിഭ്രാന്തരാക്കി. ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പരാതിയും ഇതു തന്നെയായിരുന്നു. ഈ തകരാറിന് ഹിസ്‌ഗേറ്റ് എന്ന് പേരിടുകയും ചെയ്തു കഴിഞ്ഞു.
പരാതിപ്പെട്ടവരില്‍ ഭൂരിഭാഗം പേര്‍ക്കും ആപ്പിള്‍ ഫോണ്‍ മാറ്റിനല്‍കി. ഐഫോണിന്റെ ചില ഇലക്ട്രോണിക് ഭാഗങ്ങളില്‍ നിന്നാണ് ഈ വിചിത്രശബ്ദം ഉണ്ടാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഫോണില്‍ ഉപയോഗിച്ചിരിക്കുന്ന എ10 ഫ്യൂഷന്‍ പ്രൊസസറാണ് ഈ വിചിത്ര ശബ്ദമുണ്ടാക്കുന്നതെന്നും സൂചനയുണ്ട്.
ഐഫോണ്‍ 7, 7 പ്ലസ് എന്നിവയുടെ ഹോം ബട്ടനുകള്‍ക്കാണ് മറ്റൊരു തകരാറുള്ളത്. ടച്ച് സെന്‍സര്‍ ബട്ടനായ ഇത് പ്രവര്‍ത്തക്ഷമമാകണമെങ്കില്‍ ഉപഭോക്താവിന്റെ വിരലുമായി സമ്പര്‍ക്കമുണ്ടാകണം. ഡിസ്‌പ്ലേയിലും ടച്ച് പ്രവര്‍ത്തിക്കണമെങ്കില്‍ ഇത്തരത്തില്‍ സമ്പര്‍ക്കം വേണം.
തണുപ്പുള്ള രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന ടച്ച് സ്‌ക്രീന്‍ ഗ്ലൗസ് പുതിയ ഐഫോണുകളില്‍ പ്രവര്‍ത്തിക്കില്ലെന്നാണ് പരാതി. ഇത് ഇന്ത്യ പോലുള്ള ചൂട് കാലാവസ്ഥ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ പ്രശ്‌നമാകില്ല. തണുപ്പേറിയ രാജ്യങ്ങളിലുള്ളവരാണ് കൂടുതലും ഗ്ലൗസ് ധരിക്കുക. വീടിനും ഓഫീസിനും പുറത്തിറങ്ങുമ്പോള്‍ ഓരോ തവണയും ഫോണ്‍ അണ്‍ലോക്ക് ചെയ്യാനും ടച്ച് സ്‌ക്രീന്‍ പ്രവര്‍ത്തിപ്പിക്കാനും ഗ്ലൗസ് ഊരിവെക്കേണ്ടി വരുമെന്നതാണ് പരാതിക്ക് അടിസ്ഥാനം.
പുതിയ ഐഫോണുകളെ കൂടുതല്‍ സുന്ദരന്‍മാരാക്കിയത് നിറങ്ങളില്‍ വരുത്തിയ പുതുമ തന്നെയായിരുന്നു. ഇതില്‍ കണ്ണാടി പോലെ തിളക്കമുള്ള ജെറ്റ് ബ്ലാക്ക് നിറത്തിലിറങ്ങുന്ന ഐഫോണുകളായിരുന്നു കൂടുതല്‍ ജനപ്രിയം. ആപ്പിള്‍ നേരത്തെ തന്നെ ഇതിന്റെയൊരു ന്യൂനത മുന്നറിയിപ്പായി ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നു.
ജെറ്റ് ബ്ലാക്ക് നിറത്തിലിറങ്ങിയ ഐഫോണ്‍ 7 ഫോണുകള്‍ ജാഗ്രതയോടെ ഉപയോഗിച്ചില്ലെങ്കില്‍ വേഗത്തില്‍ പോറല്‍ വീഴാന്‍ സാധ്യതയുണ്ടെന്നായിരുന്നു ഈ മുന്നറിയിപ്പ്. ഇത് അവഗണിച്ചവര്‍ക്ക് പണിയും കിട്ടി.
ഐഫോണ്‍ 6 എസ്, 6 പ്ലസുമായി താരതമ്യം ചെയ്യുമ്പോള്‍ ഐഫോണ്‍ 7ലും 7 പ്ലസിനും വ്യത്യസ്ത മോഡം ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ചില ഉപഭോക്താക്കള്‍ക്ക് മാത്രം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
ഒരു തവണ ഫോണ്‍ എയര്‍പ്ലെയിന്‍ മോഡിലേക്ക് മാറ്റിയാല്‍ ഇത് പിന്നീട് ജനറല്‍ മോഡിലേക്ക് മാറ്റാന്‍ കഴിയുന്നില്ലെന്നാണ് പരാതി. ഇത് പുറത്തിറക്കിയ മുഴുവന്‍ ഐഫോണ്‍ 7, 7 പ്ലസ് മോഡലുകളിലുമില്ല. ചിലര്‍ക്ക് മാത്രമാണ് ഈ പ്രശ്‌നമുള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.