Movie Day
പ്രണയത്തോടും പ്രണയ സിനിമകളോടും താത്പര്യം: ഇഷ തല്‍വാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2012 Sep 19, 08:01 am
Wednesday, 19th September 2012, 1:31 pm

ആദ്യ സിനിമയോട് ഒരു പ്രത്യേക ഇഷ്ടം എല്ലാ നടീനടന്മാര്‍ക്കുമുണ്ടാകും. തട്ടത്തിന്‍ മറയത്തിലെ സുന്ദരി ഇഷ തല്‍വാറും അവരില്‍ നിന്നും വ്യത്യസ്തയല്ല. ആദ്യ സിനിമയോട് മാത്രമല്ല, തട്ടത്തിന്‍ മറയത്തിലേത് പോലൊരു പ്രണയത്തോടും തനിക്ക് ഇഷ്ടമുണ്ടെന്നാണ് ഇഷ പറയുന്നത്.[]

തട്ടത്തിന്‍ മറയത്തിലേത് പോലെ മനോഹരമായൊരു പ്രണയത്തിനായുള്ള കാത്തിരിപ്പിലാണത്രേ ഇഷ. തട്ടത്തിന്‍ മറയത്തിലേത് പോലുള്ള സിനിമകള്‍ ലഭിച്ചാല്‍ തീര്‍ച്ചയായും ചെയ്യുമെന്നും ഈ സുന്ദരി പറയുന്നു.

തട്ടത്തിന്‍ മറയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും സംവിധായകനായ വിനീത് ശ്രീനിവാസന് നല്‍കുകയാണ് ഇഷ. രണ്ട് വര്‍ഷത്തോളം വിനീത് തട്ടത്തിന്‍ മറയത്തിന്റെ തിരക്കഥയുടെ ജോലിയിലായിരുന്നെന്നും സിനിമയില്‍ എന്താണ് വേണ്ടെതെന്നതിനെ കുറിച്ച് അദ്ദേഹത്തിന് കൃത്യമായി അറിയാമെന്നുമാണ് ഇഷ പറയുന്നത്.

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഐ ലവ് മീ യിലാണ് ഇഷ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആസിഫ് അലി, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് ചിത്രത്തിലെ നായകന്മാര്‍.